728-pixel-x-90-2-learn
728-pixel-x-90
<< >>

അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ മാഞ്ചസ്റ്റര്‍ നഗരം സുരക്ഷിതമല്ലെന്ന്‍ പൊലീസ്

മാഞ്ചസ്റ്റര്‍:അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ മാഞ്ചസ്റ്റര്‍ നഗരം സുരക്ഷിതമല്ലെന്ന്‍ ,ഗ്രെയിറ്റര്‍ മാഞ്ചസ്റ്റര്‍ സിറ്റി പൊലീസിലെ സീനിയര്‍ അംഗവും,പൊലീസ് ഫെഡറേഷന്റെ ചെയര്‍മാനുമായ  ഇയാന്‍ ഹാന്‍സന്‍ അഭിപ്രായപ്പെട്ടു.അനായസമായി ലഭിക്കുന്ന ഓഫ് ലൈസന്‍സുകള്‍ യുകെ യിലെമ്പാടും അക്രമാസക്തരായ മദ്യപാനികളെ സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ട് എന്നും അദേഹം അഭിപ്രായപ്പെട്ടു. യു .ടി വി യുടെ ഗുഡ് മോണിങ്ങ് ബ്രിട്ടന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഹാന്‍സന്‍.

carnage6മദ്യം, അക്രമ വാസന ഉത്തേജിപ്പിക്കുന്നത്തിനുള്ള ഇന്ധനമാണ്.ഇത് യാഥാര്‍ത്ഥ്യ ബോധത്തോടെ കാണാതിരുന്നിട്ടു കാര്യം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സ്ഥിതിയില്‍ മാഞ്ചസ്റ്റര്‍ പോലെ ഒരു വലിയ നഗരത്തിലെ അക്രമാസക്തരായ മദ്യപാനികളില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ സുരക്ഷ ഉറപ്പ് വരുത്താന്‍ ഉള്ള അംഗ ബലം ഗ്രേയിറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് സേനയ്ക്ക് ഇല്ല എന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സീനിയറായ ഒരു പൊലീസ് ഇന്‍സ്പെക്ടറിന്റെ ഭാഗത്ത് നിന്നും ഉത്തരവാദിത്തം ഇല്ലാത്ത  പരാമര്‍ശ്ശം ആണ് ഉണ്ടായതെന്ന് ഇയാന്‍ ഹാന്സന്റെ അഭിപ്രായത്തോട് പൊലീസിലെ ഉന്നത വൃത്തങ്ങള്‍ പ്രതികരിച്ചു.

 

 

Leave a Reply