728-pixel-x-90-2-learn
728-pixel-x-90
<< >>

ആര്‍ക്ക് വേണ്ടി, ഈ അര്‍ദ്ധനഗ്ന സമരം?

അര്‍ദ്ധ നഗ്നരായി പെരുവഴിയില്‍ വന്നു നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുക.ഇത് എന്ത് തരം സ്ത്രീ വിമോചനമാണ്?ഉത്തര്‍പ്രദേശില്‍ രണ്ട്‌ ദളിത്‌ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത്‌ കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌ സ്‌ത്രീ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ മണിപ്പൂര്‍ മോഡല്‍ സമരമുറയുമായി രംഗത്തെത്തിയത്‌.

കേരളത്തിലെ നാലഞ്ച് സ്ത്രീകള്‍ പകുതി വസ്ത്രം ഉപേക്ഷിച്ചു പെരുവഴിയില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുന്നത് കൊണ്ട് ‘ഉദ്ദേശിക്കുന്ന കാര്യം’ എന്താണെന്ന് ആര്‍ക്കെങ്കിലും മനസിലായോ??ആ സമരം നടന്ന പരിസരത്തേയ്ക്ക് പോകാതിരുന്ന കേരളത്തിലെ സ്ത്രീ സമൂഹത്തിന് മനസിലായോ???സമരം കാണാന്‍ ചുറ്റും കൂടി നിന്ന പുരുഷ കേസരികള്‍ക്ക് മനസിലായോ??ആര്‍ക്കും ഒന്നും മനസിലായില്ല എന്നതല്ലേ സത്യം.എന്ത് സന്ദേശമാണ് ആ സമരം പ്രബുദ്ധ കേരളത്തിനു നല്‍കിയത്.

manipur_originalമണിപ്പൂര്‍ മോഡല്‍ സമരം എന്ന് കേട്ടയുടനെ സ്ഥലകാല ബോധം ഇല്ലാതെ ഇങ്ങനെ ഇറങ്ങി തിരിക്കുന്നത് സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ നിലകൊള്ളുന്നവരെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കു.മണിപ്പൂരില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ഉപദ്രവം കൊണ്ട് പൊറുതി മുട്ടിയ അമ്മമാരാണ് സമരം നയിക്കാന്‍ ഇറങ്ങിയത്.മണിപ്പൂരില്‍ നിലവിലുള്ള ആംഡ് ഫോഴ്‌സ്‌ സ്‌പെഷല്‍ പവേഴ്‌സ്‌ ആക്ട്‌ 1958ന്റെ പിന്‍ബലത്തില്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ സമരം.മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ബാനറുകള്‍ കൊണ്ട്‌ ശരീരം മറച്ചുകൊണ്ടുള്ള അവരുടെ മാര്‍ച്ച്‌.

മണിപ്പൂര്‍ മോഡല്‍ എന്ന് പറഞ്ഞ്, കൊച്ചിയിലെ ഹൈക്കോടതിക്ക് മുന്നില്‍ അര്‍ദ്ധ നഗ്നരായി ചെന്നു നിന്ന് സമരം ചെയ്യുമ്പോള്‍ അതില്‍ നിന്നും നാം എന്താണ് മനസിലാക്കേണ്ടത്?

സ്ത്രീകള്‍ക്ക് വേണ്ടി ഏതാനും ചില  സ്ത്രീകള്‍ നടത്തിയ സമരം കാണാന്‍ പോലും ഒരു സ്ത്രീയും ചെന്നില്ല .അപ്പോള്‍ പിന്നെ അര്‍ദ്ധ നഗ്നരായി ഏറണാകുളം ഹൈക്കോടതിയുടെ മുന്നില്‍ ചെന്നു സമരം ചെയ്ത സ്ത്രീകളെ കാണാന്‍ ചെന്നു നിന്ന പുരുഷന്‍മാരുടെ മനോവ്യാപാരം എന്തായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ.

അതാണ്‌ പുരുഷന്‍മാരുടെ കുഴപ്പം!!!എന്ന് പറയുന്ന സ്ത്രീ പക്ഷ നേതാക്കള്‍ ആയിരുക്കും കേരളത്തില്‍ കൂടുതല്‍.ഒരുപക്ഷെ പുരുഷന്മാര്‍ അങ്ങനെ ആയിരിക്കാം.പക്ഷെ ,ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്ത സ്ത്രീകള്‍ തിരഞ്ഞെടുത്ത ‘സമര മാര്‍ഗ്ഗം’ ആണ് ഇവിടെ വിഷയം.ഇത്തരം മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യത്തെ സാധുകരിക്കില്ല.യു.പി യിലെ ജഡ്ജിക്കുണ്ടായ ദുര്‍വിധിയിലടക്കം ,കേരളത്തിലെ മുഖ്യധാരാ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ ഒക്കെ പതിവ് പ്രതിഷേധ പ്രസ്താവന നടത്തി വിഷയത്തിന്റെ ഗൌരവം കുറച്ചു കണ്ടു എന്നത് തിരുത്തപ്പടേണ്ടത് തന്നെയാണ്.

ബലാല്‍സംഗ ഭരണമാണ് ഇവിടെ നടക്കുന്നത് എന്ന് പറയാനുള്ള അവകാശം സമരം ചെയ്ത സ്ത്രീകള്‍ക്കുണ്ട്.അത് പോലെ തന്നെ ഈ സമരം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് പറയാനുള്ള ബാധ്യതയും ഉണ്ട്.അല്ലാതെ ഒരു ചിത്രകാരന്‍ ,കുറേ നിറങ്ങള്‍  കലക്കി ചുവരില്‍ ഒഴിച്ചിട്ട്, ഇത് പോസ്റ്റ്‌ മോഡേണ്‍ ആര്‍ട്ട്‌ ആണെന്ന് പറഞ്ഞാല്‍ ഹൈക്കോടതിക്ക് മുന്നിലൂടെ പോകുന്ന സാധാരണക്കാരന് ഒന്നും മനസിലകില്ല.പണക്കാര്‍ക്കും മനസിലാകില്ല.പക്ഷെ , സാമാന്യ ബോധം ഉള്ളവര്‍ക്ക് ഇത്  തോന്നിവാസമാണ് എന്ന കാര്യം മനസിലാകും.

ബലാല്‍സംഗം ചെയ്യുന്നവരുടെ ഭരണമാണ് രാജ്യത്ത് എല്ലായിടത്തും നടക്കുന്നത് എങ്കില്‍ ഈ സ്ത്രീകളെ ആരും ഒന്നും ചെയ്യാന്‍ ശ്രമിക്കാതിരുന്നത് എന്ത് കൊണ്ടാണ്.തസ്‌നിബാനു, അഡ്വ. നന്ദിനി, ഉമ, അഡ്വ. പ്രീത, ജോളി ചിറയത്ത്, ദിയ എന്നിവരായിരുന്നു പ്രതിഷേധിക്കാന്‍ എത്തിയത്.എല്ലാവരും തന്നെ വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍.എന്നാല്‍ ഇവര്‍ക്ക് വിവകം ഉണ്ട് എന്ന് ഇനി ആരെങ്കിലും പറയാന്‍ ഇടയുമില്ല.

Leave a Reply