കണ്ണൂര്‍:സി പി എം പ്രചാരണബോര്‍ഡില്‍ അര്‍ജ്ജുനനും കൃഷ്ണനുമായി പാര്‍ട്ടിയിലെ ഉന്നതര്‍ സ്ഥാനംപിടിച്ചത് കണ്ണൂരില്‍ കൗതുകക്കാഴ്ച്ച.പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ അര്‍ജ്ജുനനായും കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച ഫഌക്സ് ബോര്‍ഡ് അമ്പാടിമുക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പിണറായി വിജയന് നയിക്കാനിരിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചാരണബോര്‍ഡിലാണ് ഈ വേറിട്ട കാഴ്ച്ച.ബി ജെ പി വിട്ട് സിപിഎമ്മിലേക്ക് വന്ന പാര്‍ട്ടിയുടെ അമ്പാടിമുക്കിലെ പ്രവര്‍ത്തകരാണ് ഈ വ്യത്യസ്ത ബോര്‍ഡ് സൃഷ്ടിച്ചത്.
ചെഗുവേരയ്ക്കൊപ്പം ചുവപ്പ് ഗണേശനെയും എടുത്ത് ഗണേശോത്സവം ആഘോഷം നടത്തിയവരാണ് ഇവിടത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍.അതിന് പിന്നാലെയായിരുന്നു ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചത്.മണ്ഡലകാലം തുടങ്ങിയതോടെ ഇവിടെ സി പി എം നേതൃത്വത്തില്‍ അയ്യപ്പന്മാര്ക്ക് അന്നദാനവും നടത്തിയിരുന്നു.ഹൈന്ദവ ആഘോഷമെല്ലാം ആര് എസ് എസ് തട്ടിയെടുക്കാതിരിക്കാനാണ് മാറ്റമെന്നായിരുന്നു പാര്‍ട്ടി വിശദീകരണം.പുതിയ ബോര്‍ഡില്‍ അര്‍ജ്ജുനനായി പിണറായിയും ശ്രീകൃഷ്ണനായി പി ജയരാജനും ഉള്‍പ്പെട്ടതും ഇതിന്റെ ഭാഗമാണെന്നും പറയുന്നു.
INDIANEWS24.COM Kannur