728-pixel-x-90-2-learn
728-pixel-x-90
<< >>

അര്‍ജന്റീനയുടെ അടുത്ത കളികളില്‍ മെസ്സി ഉണ്ടാകും

ബ്യൂണസ് ഐറിസ്:അര്‍ജന്റീനയുടെ അടുത്ത കളികളില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ഉണ്ടാകും.കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിനെ തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങളില്‍ കുറച്ചു കാലത്തേക്ക് താരത്തെ മാറ്റി നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.എന്നാല്‍ മെസ്സിയ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം പരിശീലകന്‍ ജെറാര്‍ദോ മര്‍ടീനോ അറിയിച്ചു.

2018 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളാണ് അര്‍ജന്റീനയുടെ അടുത്ത കളികള്‍.സെപ്തംബര്‍ നാലിന് ബൊളീവിയക്കെതിരെയും എട്ടിന് മെക്‌സിക്കോയ്‌ക്കെതിരെയുമാണ് കളികള്‍.യു എസില്‍ വച്ചാണ് മത്സരം.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ അര്‍ജന്റീനയുടെ ആദ്യ കളി ഒക്ടോബര്‍ അഞ്ചിന് ഇക്വഡോറിനെതിരെയാണ്.

INDIANEWS24.COM Sports Desk

Leave a Reply