jio 800x100
jio 800x100
728-pixel-x-90
<< >>

അര്‍ച്ചനയുടെ സംസ്കാരം നാളെ

ലണ്ടന്‍: വെള്ളിയാഴ്ച ഹൃദയസ്തംഭനത്തെത്തുടര്‍ന്ന്‍ നിര്യാതയായ ഒണ്ടാരിയോ ലണ്ടന്‍ നിവാസി അര്‍ച്ചന സിറിയക്കിന്‍റെ സംസ്കാരം തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 12ന് ലണ്ടനിലെ സെന്റ്‌ മേരീസ് സീറോ മലബാര്‍ പള്ളിയിലാണ് ശുശ്രൂഷകള്‍ നടക്കുക. ശേഷം 3.00ന് സെന്റ്‌ പീറ്റേഴ്സ് സെമിത്തേരിയില്‍ സംസ്കാരം.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രമാകും പങ്കെടുക്കുക. സംസ്കാരചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. https://www.youtube.com/channel/UC2NZ8g9S_5274c1IqK7ATSA.
ഞായറാഴ്ച ലണ്ടനിലെ ഹാരിസ് ഫ്യൂണറല്‍ ഹോമില്‍ [220 സെന്റ്‌ ജയിംസ് സ്ട്രീറ്റ്, N6A 1W9] ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാലുവരെ പൊതുദര്‍ശനം നടക്കും.
വെള്ളിയാഴ്ച രാവിലെയാണ് ലണ്ടനിലെ വീട്ടില്‍ അര്‍ച്ചന കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കൂത്താട്ടുകുളം ഇലഞ്ഞി സ്വദേശി സിറിയക്ക് പോളാണ് ഭര്‍ത്താവ്.ഏന്‍ജലിന്‍, ആബേല്‍ എന്നിവര്‍ മക്കള്‍.

Leave a Reply