728-pixel-x-90-2-learn
728-pixel-x-90
<< >>

അരുഷി തല്‍വാര്‍ വധക്കേസ്: കൊല്ലപ്പെട്ട ഹേംരാജിന്റെ കുടുംബം സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കൗമാരകാരി അരുഷി തല്‍വാറിനൊപ്പം കൊല്ലപ്പെട്ട വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് നേപ്പാളിലുള്ള ഹേംരാജിന്റെ കുടുംബം ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. ഇരട്ടക്കൊലക്കേസില്‍ സി ബി ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തല്‍വാര്‍ ദമ്പതികളെ ഒരാഴ്ച്ച മുമ്പ് കുറ്റവിമുക്തരാക്കിയിരുന്നു.

2008 നവംബറിലാണ് ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിന്റെയും ഭാര്യ നൂപുര്‍ തല്‍വാറിന്റെയും മകള്‍ അരുഷി തല്‍വാറിനെ നോയിഡയിലുള്ള ഫഌറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കാണാതായ വീട്ടുജോലിക്കാരന്‍ ഹേംരാജിനെയായിരുന്നു പോലീസിന്റെ ആദ്യ സംശയം. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ മൃതദേഹം ഫഌറ്റിന്റെ ടെറസ്സില്‍ നിന്നും കണ്ടെടുത്തതോടെ സംശയം കേസിന്റെ ഗതിമാറി. പിന്നീട് സി ബി ഐ അന്വേഷിച്ച കേസില്‍ കൊല്ലപ്പെട്ട ഇരുവരുടെയും വഴിവിട്ട ബന്ധത്തെ തുടര്‍ന്ന് അരുഷിയുടെ മാതാപിതാക്കള്‍ നടത്തിയ ദുരഭിമാനക്കൊലയാണിതെന്ന് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ കോടതി തല്‍വാര്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസില്‍ ഇവരുടെ അപ്പീലിനെ തുടര്‍ന്ന് അലഹബാദ് കോടതി കുറ്റമിവുക്തരാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതി തല്‍വാര്‍ ദമ്പതികള്‍ കുറ്റക്കാരല്ലെന്ന് വിധി പുറപ്പെടുവിച്ചെങ്കിലും ദാരുണമായ ഇരട്ടകൊലപാതകം എങ്ങനെ നടന്നുവെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ട ഹേംരാജിന്റെ കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കാനൊരുങ്ങുന്നത്. ഇയാളുടെ മരണത്തോടെ കുടുംബം അനാഥമായെന്നാണ് ഇവരുടെ വാദം. കൂടാതെ അവസാനത്തെ മൂന്ന് മാസം ഹേംരാജിന് ശമ്പളം ലഭിച്ചിരുന്നില്ലെന്നും ഇതിന്റെ കുടിശ്ശിക തീര്‍ത്തു തരണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. ഹേംരാജ് അരുഷിയെ സ്വന്തം മകളെ പോലെയാണ് കണ്ടിരുന്നതെന്നും കുടുംബം പറയുന്നു.

INDIANEWS24.COM NEWDELHI

Leave a Reply