728-pixel-x-90-2-learn
728-pixel-x-90
<< >>

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെ എസ് യു

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥനെ പ്രഖ്യാപിച്ചതില്‍ കെ എസ് യുവിന് അതൃപ്തി.ശബരിനാഥനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെ എസ് യു പ്രസിഡന്റ് വി എസ് ജോയി കെ പി സി സി പ്രസിഡന്റിന് കത്തു നല്‍കി.

കോണ്‍ഗ്രസിന് നിരവധി മുതിര്‍ന്ന നേതാക്കളും യുവനേതാക്കളുമടക്കം സമ്പന്നമായ നേതൃനിരയുണ്ട്.ഈ സാഹചര്യത്തില്‍ ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അവമതിപ്പുണ്ടാക്കുമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന് നല്‍കിയ കത്തില്‍ പറയുന്നു.അരുവിക്കരയില്‍ സുധീരനോട് മത്സരിക്കണമെന്നും വി എസ് ജോയി ആവശ്യപ്പെടുന്നുണ്ട്.

കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് ശബരിനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജി കാര്‍ത്തികേയന്റെ ഭാര്യ പ്രൊഫ.എം ടി സുലേഖ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.ഇതുസംബന്ധിച്ച തീരുമാനം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തിരുവനന്തപുരം ഡിസിസിയെ അറിയിച്ചു.

INDIANEWS24.COM T V P M

Leave a Reply