തിരുവനന്തപുരം:അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കെ എസ് ശബരിനാഥന് വിജയം.സി പി എമ്മിന്റെ എം വിജയകുമാറിനെതിരെ 10,128 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണലിന്റെ തുടക്കം മുതലേ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന് ലീഡ് ചെയ്തു.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് എം വിജയകുമാര്‍ ലീഡ് ചെയ്തത്.ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് 34,145 വോട്ടുകളാണ് നേടിയത്.
INDIANEWS24.COM T V P M