728-pixel-x-90-2-learn
728-pixel-x-90
<< >>

അരുണിന്റെ പ്രണയ നേട്ടവും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന്‌

കൊച്ചി:കേരള ബാഡ്മിന്റന്‍ താരം അരുണ്‍ വിഷ്ണുവിന് പൊന്നിനേക്കാല്‍ വലിയ പ്രണയ നേട്ടം കൂടി.കഴിഞ്ഞ ദിവസം കോര്‍ട്ടില്‍ നിന്നും കേരളത്തിനായി സുവര്‍ണ നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഈ കോഴിക്കോട്ടുകാരന്‍ കോര്‍ട്ടില്‍ നിന്നും തന്നെ ജീവിതത്തിലെ പൊന്‍നേട്ടം കൊയ്ത വാര്‍ത്തയും എത്തിയിരിക്കുന്നത്.

കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പുരുഷന്‍മാരുടെ ടീം ഇനത്തിലായിരുന്നു അരുണ്‍ വിഷ്ണുവിന്റെ നേട്ടം.ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയുടെ ബാഡ്മിന്റണ്‍ താരം അരുന്ധതി അരുണിന്റെ ജീവിത പങ്കാളികായുന്ന വിവരം വെളിവായത്.ദേശീയ ഗെയിംസില്‍ എതിര്‍ ഭാഗത്താണെങ്കിലും ഇതിനു മുന്‍പ് ഒരുമിച്ചുള്ള കളിയും കളിക്കിടെ വിരിഞ്ഞ പ്രണയ സ്മാഷുകളും ഇരുവരെയും ജീവിതത്തിന്റെ കോര്‍ട്ടില്‍ ഒന്നിപ്പിച്ചിക്കുന്നു. ഏപ്രില്‍ 19ന് ഇരുവരുടെയും വിവാഹ നിശ്ചയമാണ്, വിവാഹം ഡിസംബര്‍ 20നും.

ഹൈദ്രാബാദിലെ ബാറ്റ്മിന്റണ്‍ ക്യാമ്പില്‍ പൂവിട്ട പ്രണയം മൂന്നു വര്‍ഷം പിന്നിട്ട് വിവാഹത്തിന്റെ സാഫല്യത്തിലെത്തുകയാണ്. കളിയോടുള്ള തന്റെ അഭിനിവേശവും താത്പര്യവും മനസ്സിലാക്കുന്ന ഒരാളാണ് ജീവിത പങ്കാളിയായി വരേണ്ടത് എന്നായിരുന്ന ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. അരുന്ധതിയെ കണ്ടെത്തിയതോടെ അത് സഫലമായെന്ന് അരുണ്‍ പറയുന്നു. ഒരുമിച്ച് ഏറെക്കാലം പരിശീലിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് കളിക്കാനുള്ള ഭാഗ്യമുണ്ടായത് 2010 ലെ ചൈനീസ് ഏഷ്യന്‍ ഗെയിംസിലായിരുന്നു. അന്നൊന്നും ഒരു സൗഹൃദത്തിനപ്പുറം ഒന്നുമുണ്ടായിരുന്നില്ലെന്ന് അരുന്ധതി.
ഹൈദ്രാബാദിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുകയാണ് അരുണ്‍, അരുന്ധതി ചെന്നൈയിലെ ഒ.എന്‍.ജി.സി.യിലും. എന്നാല്‍ രണ്ടു പേരും ഇന്ത്യന്‍ ടീമംഗങ്ങളായതിനാല്‍ തന്നെ ക്യാമ്പില്‍ ഒരുമിച്ചാണ്. കേരളീയ ഭക്ഷണത്തില്‍ സദ്യയെ ഏറെ ഇഷ്ടമെന്ന് അരുന്ധതി. കേരളീയ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അരുണും പറയുന്നു.
കോഴിക്കോട് സ്വദേശികളായ ഡോ. ശിവരാജ്‌രേവമ്മ ദമ്പതികളുടെ മകനാണ് അരുണ്‍ വിഷ്ണു. നാഗ്പൂര്‍ സ്വദേശിയായ അരുന്ധതി, അവിനാഷ് ചിത്ര ദമ്പതികളുടെ മകളുമാണ്. നാലു വര്‍ഷമായി മിക്‌സഡ് ഡബിള്‍സില്‍ ദേശീയ ചാമ്പ്യനാണ് അരുണ്‍. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ടീമിനത്തിലും ഡബിള്‍സിലും സ്വര്‍ണ്ണ നേട്ടത്തിനും ഉടമയാണ്.

INDIANEWS24 KOCHI

Leave a Reply