728-pixel-x-90-2-learn
728-pixel-x-90
<< >>

അരുണാചലിനെ ഉള്‍പ്പെടുത്തിയ ചൈനയുടെ പുതിയ ഭൂപടം ഇന്ത്യ തള്ളി

ന്യുഡൽഹി: ചൈന ഇന്ത്യയുമായി തുറന്ന പോര് പ്രഖ്യാപിച്ചുകൊണ്ട് അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി.ഇന്ത്യയും  ചൈനയും തമ്മിലുള്ള എക്കാലത്തെയും തർക്കപ്രദേശമായ അരുണാചൽ പ്രദേശിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരിക്കുന്ന ഈ പുതിയ വിവാദത്തെ ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.അരുണാചലിനൊപ്പം ജമ്മു കാശ്മീരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന തങ്ങളുടെ ഭൂപടത്തിൽ  സ്വന്തം സ്ഥലമായി കാണിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീല തത്വങ്ങളുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി ചൈനയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ചൈന പുതിയ ഭൂപടം പുറത്തിറക്കിയത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം ചൈനയുടെ വാദം തള്ളിക്കൊണ്ട് ഇന്ത്യ തിരിച്ചടിച്ചു, ഭൂപടം മാറ്റി വരച്ചതു കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാവില്ലെന്നു  വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടിൽ മാറ്റമില്ല. ഇക്കാര്യം ഇന്ത്യ പല വേദികളിലായി പലപ്പോഴായി ചൈനയോട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ വാദത്തെ അരുണാചൽ പ്രദേശ്‌ മുഖ്യമന്ത്രി നബാം തുകിയും തള്ളി. പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യഥാർത്ഥ നിയന്ത്രണ രേഖയിലെ 3488 കിലോമീറ്റർ പ്രദേശം സംബന്ധിച്ചാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നത്. തർക്കമേഖലയിൽ ഉള്ളവർക്ക് ചൈന പ്രത്യക വിസയണ് നൽകി വരുന്നതും.ഏതായാലും ഇരു രാഷ്ട്രത്തലവന്മാരും ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്തുമെന്നാണ് നയതന്ത വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.അല്ലാതെ ഇന്നത്തെ സാഹചര്യത്തില്‍ ഈ പ്രശ്നം ഊതി വീര്‍പ്പിച്ച് ഒരു യുദ്ധത്തിലേക്കോ യുദ്ധ സമാന സാഹചര്യത്തിലേക്കോ ഉപരോധത്തിലെക്കോ എത്തിക്കുവാന്‍ ഇരു രാജ്യങ്ങള്‍ക്കും താല്പ്പര്യമുണ്ടാകില്ല.

INDIANEWS24 GLOBAL DESK

 

Leave a Reply