728-pixel-x-90-2-learn
728-pixel-x-90
<< >>

അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടറിയേറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നീല നിറത്തിലുള്ള വാഗണ്‍ ആര്‍ കാറാണ് വ്യാഴാഴ്ച്ച ഉച്ചയോടെ മോഷ്ടിക്കപ്പെട്ടത്.

കെജ്‌രിവാള്‍ രണ്ടാമത് മുഖ്യമന്ത്രിയായ ശേഷം ഔദ്യോഗിക വാഹനം ഇന്നോവയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് 2013 മുതല്‍ കെജ്‌രിവാള്‍ ഉപയോഗിച്ചുവരുന്ന വാഗണ്‍ ആര്‍ ആം ആദ്മി പാര്‍ട്ടി(എ എ പി)യുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നതിനിടെ ഡല്‍ഹി സെക്രട്ടറിയേറ്റിന് പുറത്ത് ഇട്ടിരുന്ന കാറാണ് കാണാതെ പോയത്.

ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ ഭരണത്തിന് അറുതിവരുത്തി അധികാരത്തിലേറിയ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ കാലങ്ങളില്‍ മന്ത്രിസഭാ യോഗത്തിന് വരെ കാണാതായ കാര്‍ ഉപയോഗിച്ചിട്ടുണ്ട്. 2013ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കുന്ദര്‍ ശര്‍മ്മ കെജ്‌രിവാളിന് സമ്മാനിച്ചതാണ് ഈ കാര്‍. പിന്നീട് എ എ പിയിലെ ആഭ്യന്തര കലഹം രൂക്ഷമായ ഘട്ടത്തില്‍ സംഭാവനയായി നല്‍കിയ കാര്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹം 2015ല്‍ ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു.

ഡല്‍ഹിയില്‍ അരവിന്ദ് കെജ് രിവാള്‍ നേരിട്ട രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കും ഈ വാഗണ്‍ ആര്‍ ആണ് പ്രധാനമായും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിച്ചത്. രണ്ടാം തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് ശേഷമാണ് കെജ്‌രിവാള്‍ ഔദ്യോഗിക വാഹനം ഇന്നോവയാക്കിയത്.

INDIANEWS24.COM NEWDELHI

Leave a Reply