jio 800x100
jio 800x100
728-pixel-x-90
<< >>

അരമണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര സാധ്യമോ?

അരമണിക്കൂറില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരതെത്താനാകും ഫ്‌ളൈറ്റിലല്ല, ട്രെയിനിലുമല്ല, എന്നാല്‍ റോഡില്‍ അല്ലേയല്ല. ഹൈപ്പര്‍ ലൂപ്പ് എന്ന നവ ഗതാഗത ആശയം നടപ്പായാല്‍ കേരളം ഓടിത്തീരാന്‍ വെറും അരമണിക്കൂര്‍ മതിയാകും അതും ഫ്‌ളൈറ്റിനേക്കാള്‍ കുറഞ്ഞ ചിലവില്‍.

പ്രധാനമായും ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാനം വികസിപ്പിച്ചെടുത്ത രണ്ട് കമ്പനികളില്‍ ഒന്നായ ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് ഇന്ത്യയിലെ നാല് റൂട്ടുകള്‍ പദ്ധതി നടത്തിപ്പിനായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ബെംഗളുരു തിരുവനന്തപുരം ആണ് പരിഗണനയിലുള്ളത്. സിഡ്‌നിമെല്‍ബണ്‍(ഓസ്‌ട്രേല്യ), ഷാങ്ഹായ്ഗാങ്ഷു(ചൈന), ലണ്ടന്‍എഡിന്‍ബര്‍ഗ്(യുകെ), മിയാമിഒര്‍ലാന്‍ഡോ(യു എസ്) എന്നീ ആഗോള നഗരങ്ങളുടെ പട്ടികയിലാണ് കേരളത്തെ ബന്ധിപ്പിക്കുന്ന റൂട്ടും സ്ഥാനം പിടിച്ചിരിക്കുന്നത്.

ഹൈപ്പര്‍ ലൂപ്പ് എന്നാല്‍ കരമാര്‍ഗ്ഗം സാധ്യമാകുന്ന ഏറ്റവും വേഗമേറിയ ഗതാഗത സംവിധാനം. നിലവില്‍ ട്രെയിന്‍ ആണ് കരമാര്‍ഗത്തിലൂടെയുള്ള ഏറ്റവും വേഗമേറിയ ഗതാഗതം. ഹൈപ്പര്‍ ലൂപ്പിന് റെയിലിന് പകരം ട്യൂബ് ആണ് ആവശ്യം. സ്റ്റീല്‍ ട്യൂബിലൂടെ യാത്രക്കാരെയും ചരക്കുകളും കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായുവിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ തള്ളിവിടുകയാണ്. ഓരോ 30 സെക്കന്‍ഡിലും ഓരോ ക്യാബിനുകള്‍ വീതം നീക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ എലണ്‍ മസ്‌കിന്‍ ആണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.സ്‌പേസ്എക്‌സ്, ടെസ്‌ല ഇലക്ട്രിക് ഓട്ടോമൊബൈല്‍ തുടങ്ങിയ കമ്പനികള്‍ സ്ഥാപിച്ച് നിരവധി കണ്ടെത്തലുകള്‍ നടത്തിയ പ്രശസ്തനാണ് മസ്‌കിന്‍.

സുരക്ഷിതത്വം, വേഗം, ചിലവ് കുറവ്, കാലവസ്ഥയെ പ്രതിരോധിക്കാനുള്ള ശേഷി, സ്ഥിരത, ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവ് എന്നിവയാണ് ഇതിന്റെ വലിയ ഗുണമേന്‍മയായി അവകാശപ്പെടുന്നത്. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധര്‍ ഹൈപ്പര്‍ ലൂപ്പിന്റെ പിന്നാലെ തലപുകയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.

മണിക്കൂറില്‍ 1300 കിലോമീറ്റര്‍ ദൂരം താണ്ടാനാകുമെന്നാണ് ഹൈപ്പര്‍ ലൂപ് അവതരിപ്പിക്കുന്നവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കാസര്‍ഗോഡ്തിരുവനന്തപുരം റോഡ് മാര്‍ഗം 555 കിലോമീറ്റര്‍ ദൂരം കാണും. റെയില്‍വേയും ഏതാണ്ട് ഇത്രതന്നെ ഉണ്ടാകുമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 1300 കിലോമീറ്റര്‍ താണ്ടാന്‍ ശേഷിയുള്ള ഹൈപ്പര്‍ ലൂപ്പിന് കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തെത്താന്‍ അരമണിക്കൂര്‍ ധാരാളമായിരിക്കുമെന്ന് ഉറപ്പിക്കാം.

ആന്ധ്രപ്രദേശിലെ വിജയവാഡഅമരാവതി നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ആദ്യമായി ഹൈപ്പര്‍ ലൂപ്പ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.ആര്‍ക്കും പകര്‍ത്തിയെടുത്തു നടപ്പാക്കാന്‍ സ്വാതന്ത്ര്യമുള്ള ഈ പദ്ധതിയുടെ വക്താക്കളായി ഹൈപ്പര്‍ ലൂപ്പ് വണ്‍, ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ്, കാനഡയിലെ ട്രാന്‍സ് പോഡ് തുടങ്ങിയ കമ്പനികള്‍ രംഗത്തുണ്ട്. 12 മിനുറ്റുകൊണ്ട് ദുബായ് അബുദാബി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും(ആര്‍ ടി എ) ഹൈപ്പര്‍ ലൂപ്പ് വണ്‍ എന്ന കമ്പനിയുമായി ധാരണയായി കഴിഞ്ഞു.

ഇതില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ധാരണയിലായിട്ടുള്ള ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസുമായി 16 രാജ്യങ്ങളാണ് മൂന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയടക്കമുള്ള ഇത്രയും രാജ്യങ്ങളിലായി 35 റൂട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയിലെ അഞ്ചെണ്ണത്തില്‍ ഒന്നാണ് ബെംഗളുരുതിരുവനന്തപുരം റൂട്ട്. ആന്ധ്രയില്‍ (വിജയവാഡഅമരാവതി) പദ്ധതിയുമായി കൂടുതല്‍ മുന്നോട്ട് പോയതായി ദി ഇക്കണോമിക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹൈപ്പര്‍ ലൂപ്പ് നടപ്പാക്കാന്‍ മൂലധന നിക്ഷേപം ഒരുപക്ഷേ കൂടുതലായിരിക്കാമെങ്കിലും ആര്‍ജവത്തോടെ നടപ്പാക്കിയാല്‍ തുടര്‍ന്നുള്ള ഉപയോഗത്തിന് ഇന്ധനചിലവ് കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ കാര്‍ബണ്‍ ക്രെഡിറ്റ് ഇനത്തില്‍ നേട്ടം കൈവരിക്കാനും കഴിയും.

INDIANEWS24.COM Technologies

Leave a Reply