jio 800x100
jio 800x100
728-pixel-x-90
<< >>

അരനൂറ്റാണ്ട് ശേഷം മന്‍മോഹന്‍ സിംഗ് അധ്യാപന രംഗത്തേക്ക്‌

ചണ്ഡീഗഢ്:മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വീണ്ടും അധ്യാപകനായി സര്‍വ്വകലാശാലയില്‍ എത്തും.അമ്പത് വര്‍ഷം മുമ്പ് അദ്ദേഹം സേവനമനുഷ്ടിച്ചിരുന്ന പഞ്ചാബ് സര്‍വ്വകലാശാലയിലെ പ്രൊഫസറായാണ് തിരികെയെത്തുന്നത്.ഇവിടെ നിന്നു തന്നെയാണ് മന്‍മോഹന്‍ ബിരുദവും ബിരുദാനന്തരബിരുദവും എടുത്തത്.

മുന്‍പ്രധാനമന്ത്രിയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഇതേ സര്‍വ്വകലാശാലയില്‍ നിന്നാണ്.1954ല്‍ ഇവിടെ നിന്നും ബിരുദമെടുത്ത മന്‍മോഹന്‍ സിംഗ് തുടര്‍ന്ന് ബിരുദാനന്തരമെടുത്തു.രണ്ട് തവണയും ഒന്നാം റാങ്കോടെയാണ് പാസ്സായത്.1957ല്‍ സര്‍വ്വകലാശാലയില്‍ സീനിയര്‍ ലക്ചററായി കയറി.1966ല്‍ ന്യൂയോര്‍ക്കില്‍ യു എന്‍ സെക്രട്ടറിയേറ്റില്‍ എക്കണോമിക് അഫയേഴ്‌സ് ഓഫീസറായി നിമനം ലഭിച്ചതോടെയാണ് അധ്യാപനത്തില്‍ നിന്നും രാജിവച്ചൊഴിഞ്ഞത്.

സര്‍വ്വകലാശാലാ അധികൃതര്‍ മുമ്പോട്ട് വച്ച ഓഫര്‍ മന്‍മോഹന്‍ സ്വീകരിച്ചതോടെ അമ്പത് വര്‍ഷത്തിനുശേഷം വീണ്ടും അധ്യാപകനാകുകയാണ് അദ്ദേഹം.അധ്യാപകരും കുട്ടികളുമായി സംവദിക്കാനാകും തന്റെ ശ്രമമെന്ന് മന്‍മോഹന്‍ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

INDIANEWS24.COM Kochi

Leave a Reply