728-pixel-x-90-2-learn
728-pixel-x-90
<< >>

അരദിവസത്തില്‍ വിരിഞ്ഞത് എഴുന്നൂറ് മുഖരസങ്ങള്‍

കൊച്ചി:തന്റെ മുമ്പിലെത്തുന്ന മുഖങ്ങളെല്ലാം വരയ്ക്കാന്‍  മനസ്സു കാട്ടുന്ന ഇബ്രാഹിം ബാദുഷ എന്ന കലാകാരന്‍റെ മാസ്മരികതയില്‍  അര ദിവസം കൊണ്ട് വിരിഞ്ഞത് 700 മുഖരസങ്ങള്‍.അര ദിവസത്തോളം തുടര്‍ച്ചയായി ഇരുന്നു ഈ മുഖങ്ങള്‍ തീര്‍ത്തത് ഇന്ത്യയിലെ ആദ്യത്തെ സംഭവം എന്ന് വിവക്ഷിക്കാം. എടത്തല കെ എം ഇ എ എന്‍ജിനീയറിംഗ് കോളജ് ആയിരുന്നു ഇത്തവണത്തെ ബാദുഷയുടെ അരങ്ങ്.

ഇക്കുറിയും ഇബ്രാഹിം ്‍ബാദുഷയ്ക്ക് പ്രേരകമായ ഒരു സാമുഹിക വിഷയമുണ്ടായിരുന്നു.കുറച്ചുbadusha 04 ദിവസങ്ങളായി പത്രമാധ്യമങ്ങള്‍ നോക്കാന്‍ വായനക്കാരനു പേടി തോന്നുന്ന വാര്‍ത്താ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പോള്‍ട്രേച്ചര്‍ ഷോ.കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്നതായിരുന്നു മുദ്രാവാക്യം.കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായ തഹസീനെ വരച്ചായിരുന്നു തുടക്കം. പിന്നീട് കോളേജിലെ മറ്റ് വിദ്യാര്‍ഥികളും സമീപ പ്രദേശങ്ങളിലെ കോളേജുകളിലെ വിദ്യാര്‍ഥികളും പൊതുജനങ്ങളും നിരനിരയായെത്തി.

എന്താണീ പോര്‍ട്രേച്ചര്‍ ?
മുഖങ്ങള്‍ വരയ്ക്കുമ്പോള്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഭാവനയ്‌ക്കൊത്ത് വരയ്ക്കുന്ന ക്യാരക്ടറിനെ ഒരു
ഹാസ്യമുഖഭാവത്തില്‍ ചിത്രീകരിക്കുന്നതിനാണ് കാരിക്കേച്ചര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണയായി ഓരോരുത്തരുടെയും മുഖത്തിന്റെ പ്രത്യേകതയനുസരിച്ച് ഇത് മാറിമറിയും. ഉമ്മന്‍ചാണ്ടിയുടെ പറപറന്ന മുടികള്‍, പിണറായിയുടെ പുള്ളിക്കുത്ത് മീശ, എ കെ ആന്റണിയുടെ കഷണ്ടി,ഇതെല്ലാം ഇതിനുദാഹരണമായി പറയാം.എന്നാല്‍ ഇതിന് വിഭിന്നമായി മുഖങ്ങള്‍ സുന്ദരമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണിസ്റ്റിന്റെ രീതിയെ പോര്‍ട്രേച്ചര്‍ എന്ന് പറയുന്നു.

കെbadusha 01എംഇഎയില്‍ നടക്കുന്ന ദേശീയതല ടെക്‌നോ മാനേജിരിയല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലായ കപ്രീഷ്യസ് 2017നോടനുബന്ധിച്ചായിരുന്നു മാരത്തോണ്‍ പോര്‍ട്രേച്ചര്‍ ഷോ നടന്നത്. പരിപാടിയുടെ ഉദ്ഘാടകരായെത്തിയ നോര്‍ക്ക സിഇഒ ഡോ.കെ.എം രാഘവന്‍, ചലച്ചിത്ര താരം ടിനി ടോം എന്നിവരുടെ കാരിക്കേച്ചറുകളും ബാദുഷ വരച്ചു. വൈകല്യത്തെ അതിജീവിച്ച് കാലുകള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ച് പ്രശസ്തയായ സ്വപ്ന അഗസ്റ്റിനും ബാദുഷയ്ക്ക് badusha 4പിന്തുണയുമായെത്തി.കോളേജിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ സാബിത്, ആര്‍.അഖില്‍
നായര്‍, ആസിഫ് അലി കോമു, ബഷീര്‍ കെ.കെ, മുജീബ് കുട്ടമശ്ശേരി എന്നിവരും തണല്‍ പാലിയേറ്റീവ് സംഘാംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.

INDIANEWS24.COM Special Correspondent

Leave a Reply