ന്യൂഡൽഹി:അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു ബുധനാഴ്ച പകൽ 12.15നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ശില പാകും.സരയൂ നദീതീരത്ത് 40 കിലോഗ്രാം വെള്ളിശില സ്ഥാപിച്ചാണ് ക്ഷേത്രനിർമാണത്തിനു തുടക്കംകുറിക്കുക. നാലു മണിക്കൂറോളം നീളുന്ന ചടങ്ങ് രാവിലെ എട്ടിനു തുടങ്ങും.ബാബ്റി മസ്ജിദ് നിലനിന്ന തർക്കഭൂമിയായിരുന്ന 2.77 ഏക്കറിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിക്കുന്നത്.ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, മഹന്ത് നൃത്യ ഗോപാൽദാസ് എന്നിവരടക്കം 175 പേർ പങ്കെടുക്കും.മൂന്ന് നിലയായി 161 അടി ഉയരമുള്ള ക്ഷേത്രമാണ് നിർമിക്കുക. മുമ്പ് ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം വലിപ്പമാണിത്. മൂന്ന് വർഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ശിൽപ്പി ചന്ദ്രകാന്ത് സോംപുര പറഞ്ഞു.
INDIANEWS24 NEW DELHI DESK