728-pixel-x-90-2-learn
728-pixel-x-90
<< >>

അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ പ്രത്യേകമായി രൂപീകരിക്കുന്ന ട്രസ്റിന് സുപ്രീം കോടതി അനുമതി,മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേറെ അഞ്ചേക്കര്‍ നല്‍കണം

ന്യൂഡല്‍ഹി:ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു.144 വര്ഷം നീണ്ട തര്‍ക്കത്തിനാണ് സുപ്രീം കോടതി വിരാമമിട്ടത്.തര്‍ക്കഭൂമിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിക്കുന്ന ട്രസ്റ്റിനു തര്‍ക്ക സ്ഥലത്ത് രാമ ക്ഷേത്രം നിര്‍മ്മിക്കാനാണ് സുപ്രീം കോടതി അന്തിമ വിധിയിലൂടെ പ്രസ്തവിച്ചിരിച്ചിക്കുന്നത്.അതോടൊപ്പം പ്രദേശത്തെ ഒരു പ്രധാനപ്പെട്ട സ്ഥലത്ത് മുസ്ലീങ്ങള്‍ക്ക് ആരാധന നടത്താനായി പള്ളി നിര്‍മ്മിക്കാന്‍ സുന്നി വക്കഫ് ബോര്‍ഡിനു കേന്ദ്ര സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കണമെന്നും വിധിയില്‍ പ്രസ്താവിക്കുന്നു.

കേസിലെ കക്ഷികളായ നിര്മോഹി അഘാഡ,സുന്നി വക്കഫ് ബോര്‍ഡ്,രാം ലല്ല എന്നിവര്‍ക്കാര്‍ക്കും തര്‍ക്ക ഭൂമിയില്‍ അവകാശം നല്‍കാതെ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ രൂപം കൊള്ളുന്ന പുതിയ ട്രസ്റ്റിനാണ് സുപ്രീം കോടതി തര്‍ക്ക ഭൂമിയുടെ അവകാശം നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.

INDIANEWS24 NEW DELHI DESK

Leave a Reply