jio horizontal
728-pixel-x-90
<< >>

അയോദ്ധ്യയിൽ പള്ളി പുതുക്കിപ്പണിയാൻ തയ്യാറെടുത്ത് ക്ഷേത്ര ഭാരവാഹികൾ

അയോദ്ധ്യ:മതസൗഹാര്‍ദത്തിന്റെ ചൂണ്ടിക്കാട്ടാവുന്ന പ്രതീകമായി അയോദ്ധ്യയിലെ ഒരു ക്ഷേത്രം.അയോദ്ധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രമാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച അലാംഗിരി മസ്ജിദിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് മാതൃകയാവുന്നത്.

മസ്ജിദിന് ഏറെക്കാലത്തെ പഴക്കമുള്ളത് കൊണ്ട് കഴിഞ്ഞ കുറച്ച് കാലമായി ഇവിടെ നമസ്‌കാരത്തിനായി വിശ്വാസികള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് കെട്ടിടം ചൂണ്ടിക്കാട്ടി അയോദ്ധ്യ മുനിസിപ്പല്‍ ബോര്‍ഡ് മുന്നിറിയിപ്പ് നോട്ടീസ് പതിക്കുകയായിരുന്നു. മസ്ജിദ് പുതുക്കി പണിയാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിശ്വാസികള്‍ ക്ഷേത്ര ഭാരവാഹികളെ സമീപച്ചതോടെയാണ് ക്ഷേത്രത്തിന്റെ നിര്‍മാണ ചുമതലയടക്കം തങ്ങള്‍ ഏറ്റെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചത്.

ഹനുമാന്‍ഗഡി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മുന്നൂറ് വര്‍ഷം പഴക്കമുള്ള അലാംഗിരി മസ്ജിദ്. 17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് നിര്‍മിച്ച മസ്ജിദ് പുനരുദ്ധാരണ പ്രവര്‍ത്തനം നടത്താത്തിനാല്‍ അപകടാവസ്ഥിലായിരുന്നു.

INDIANEWS24.COM National Desk

Leave a Reply