ദുബായ്: അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് 20 വര്‍ഷമായി ദുബായില്‍ കഴിയുന്ന പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ദുബായിലെ അല്ഖ്വയ്നയിലുള്ള തുന്നല്‍ കടയില്‍ ജോലി നോക്കുന്ന കൊല്ലം സ്വദേശി അനില്‍ കുമാര്‍ ഗോപിനാഥ് ആണ് മരിച്ചത്.
വ്യാഴാഴ്ച്ചയാണ് അനില്‍ കുമാറിന്റെ അമ്മ കൗസല്യ മരണമടഞ്ഞത്. ദുബായിലുള്ള സഹോദരന് സന്തോഷിലൂടെയാണ് അനില്‍ അമ്മയുടെ മരണവിവരം അറിഞ്ഞത്. സന്തോഷ് ഉടനെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തൊട്ടടുത്ത ദിവസമാണ് അനില്‍കുമാര്‍ പുറപ്പെടാന്‍ നിശ്ചയിച്ചത്. വെള്ളിയാഴ്ച്ച രാവിലെ നാട്ടിലേക്കെത്താന്‍ തയ്യാറാകുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശനിയാഴ്ച്ച അനിലിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ഭാര്യ: മോളി, മകള്‍: ആതിര.
INDIANEWS24.COM Gulf Desk