728-pixel-x-90-2-learn
728-pixel-x-90
<< >>

അമ്മയുടെ മഴവില്ലഴകില്‍ അനന്തപുരി

തിരുവനന്തപുരം മലയാള സിനിമയിലെ അവശ കലാകാരന്മാരെ  സഹായിക്കാൻ വേണ്ടി തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് ഹബിൽ താര സംഘടനയായ അമ്മ  നടത്തിയ അമ്മ മഴവില്ല് കാണാൻ  നിറഞ്ഞ ജനക്കൂട്ടം.വേദിയിൽ മലയാള സിനിമാലോകം മുഴുവൻ അണിനിരന്നു. മെഗാ ഷോയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ   വിവരിക്കാനായി  സ്‌ക്രീനിൽ മമ്മൂട്ടിയുടെ മുഖം തെളിഞ്ഞതോടെ ഷോയ്ക്ക് തുടക്കമായി. മലയാള സിനിമയിലെ അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാൻ വേണ്ടിയാണു ഷോ സംഘടിപ്പിക്കുന്നതെന്നും  ചലച്ചിത്രലോകത്തിന്റെ ശക്തമായ  കൂട്ടായ്മയാണ് ഇതിനു പിന്നിലെന്നും മമ്മൂട്ടി പറഞ്ഞു.

 തുടർന്ന് സ്വാഗത ഗാനത്തോടെ നൃത്ത വിരുന്ന് അരങ്ങേറി. കരിമരുന്നു പ്രകടനവും വേദിയോടു ചേർന്ന് ഒരുക്കിയിരുന്നു.പിന്നാലെ മോഹൻ ലാൽ, മമ്മൂട്ടി, ജയറാം, ദുൽഖർ സൽമാൻ, സിദ്ദിഖ്, ഇന്നസന്റ്,നെടുമുടി വേണു, നമിത, ഹണി റോസ്, ഷംന കാസിം തുടങ്ങിയ മിന്നും താരങ്ങളുടെ പ്രകടനം. ‘വന്ദേ മുകുന്ദഹരേ…’ ഇന്നസന്റ് പാടിയപ്പോൾ ഇടക്കയിൽ പിന്നണിയൊരുക്കിയത് നെടുമുടി വേണു. മോഹൻലാലിനൊപ്പം ദുൽഖറിന്റെയും  സംഘത്തിന്റെയും കോമഡി സ്കിറ്റ്. ലാലിനൊപ്പം ഷംന കാസിമും ഹണി റോസും നൃത്തച്ചുവടുകളുമായെത്തിയപ്പോൾ സ്റ്റേഡിയം ആർത്തു വിളിച്ചു. ഉദയ സ്റ്റുഡിയോയുടെ സ്കിറ്റിനു ജയറാമും സിദ്ദിഖുമാണ്  നേതൃത്വം നല്‍കിയത്.

 ഗുരുവന്ദനം എന്ന് പേരിട്ട ചടങ്ങിൽ മലയാള സിനിമയിലെ പഴയകാല നടീ നടന്മാരെ ആദരിച്ചു .മലയാളത്തിലെ പുതുമുഖ താരങ്ങളാണു പഴയകാല നടീനടന്മാരെ ആദരിച്ചത്. മധു, ജി.കെ.പിള്ള, ജനാർദനൻ, കെ.ആർ.വിജയ, രാഘവൻ, ബാലചന്ദ്രമേനോൻ, കെപിഎസി ലളിത, പൂജപ്പുര രവി, ടി.പി.മാധവൻ, ശ്രീലത നമ്പൂതിരി തുടങ്ങിയവരെ  കാളിദാസ്, ഷഹീൻ, സിനിൽ, മാളവിക, ഷെറിൻ, നിരഞ്ജൻ, ബാലു, അർജുൻ, നിമിഷ, രേഷ്മ തുടങ്ങിയ പുതുനിര താരങ്ങളാണു ഗുരുവന്ദനം അർപ്പിച്ചത്. ആദരിക്കപ്പെടേണ്ടിയിരുന്ന ജഗതി ശ്രീകുമാർ, ഷീല, കവിയൂർ പൊന്നമ്മ, കന്യ, ഭാരതി തുടങ്ങിയവർ ചടങ്ങിന് എത്തിയിരുന്നില്ല. സ്വാഗത ഗാനത്തോടെ നൃത്ത വിരുന്ന് അരങ്ങേറി. കരിമരുന്നു പ്രകടനവും ഒരുക്കിയിരുന്നു.  മോഹൻലാലിന്റെ അഭ്യർത്ഥന പ്രകാരം മെഗാഷോയിൽ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയും എത്തിയിരുന്നു.  വിമാനത്താവളത്തിൽ നടൻ ദേവൻ സൂര്യയെ സ്വീകരിച്ചു.mazhavillu

ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌24

Leave a Reply