728-pixel-x-90-2-learn
728-pixel-x-90
<< >>

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു,ഇടവേള ബാബു ജനറല്‍ സെക്രട്ടറി,മുകേഷും ഗണേഷും വൈസ് പ്രസിഡന്റുമാര്‍,സിദ്ദിഖ് ജോയിന്റ് സെക്രട്ടറി,ജഗദീഷ് ട്രഷറര്‍

കൊച്ചി : മലയാളത്തിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും  വൈസ് പ്രസിഡന്റുമാരായി  മുകേഷും ഗണേഷും  ജോയിന്റ് സെക്രട്ടറിയായി  സിദ്ദിഖും ട്രഷററായി  ജഗദീഷും സ്ഥാനമേറ്റു.ഇന്ന്  കൊച്ചിയില്‍ ചേര്‍ന്ന  വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരാവഹികള്‍   ചുമതലയേറ്റത്.പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്ത്ത.അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.2018 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് പുതിയ കമ്മിറ്റിയുട ഭരണകാലം.

ഇന്ന് രാവിലെ പത്തിനാണ് അമ്മ വാര്‍ഷിക പൊതുയോഗം തുടങ്ങിയത്. ഇക്കുറി പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും ഉണ്ടായിരുന്നില്ല. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അമ്മയുടെ പുതിയ കമ്മിറ്റി ചുമതലയേറ്റ  കാര്യങ്ങള്‍ പുറം ലോകമറിഞ്ഞത്.നേരത്തെ അമ്മയില്‍ നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്തു.പുറത്താക്കിയ നടപടി സാങ്കേതികമായി നില നില്‍ക്കില്ല എന്ന വസ്തുത മനസിലാക്കിയാണ് ദിലീപിനെ തിരിച്ചെടുത്തത് എന്ന് അമ്മ വിശദീകരണം നല്‍കി.

INDIANEWS24 KOCHI DESK

 

 

Leave a Reply