728-pixel-x-90-2-learn
728-pixel-x-90
<< >>

അമ്മയുടെ എക്‌സിക്യൂട്ടിവ് ഉടന്‍ വിളിക്കും

തിരുവനന്തപുരം: നടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവച്ച സംഭവം വിവാദമായതോടെ താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റി വീണ്ടും വിളിക്കാന്‍ തീരുമാനം. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവാണ് ഈ വിവരം മാധ്യമങ്ങളുമായി പങ്കുവച്ചത്. സംഘടനയുടെ പുതിയ പ്രസിഡന്‍്‌റ് കൂടിയായ നടന്‍ മോഹന്‍ലാല്‍ കേരളത്തിലെത്തിയാലുടന്‍ തീയതി തീരുമാനിക്കുമെന്നും ഇടവേള ബാബു പറയുന്നു. രഞ്ജിത്തിന്റെ ചിത്രമായ ഡ്രാമയിലഭിനയിക്കുന്നതിനായി ലണ്ടനിലാണ് ലാല്‍. അമ്മയില്‍ നിന്ന് രാജിവച്ച നടിമാരാരും സംഘടനയുടെ ശത്രുക്കളല്ലെന്നും ഇവരുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്നും ഇടവേള ബാബു പറഞ്ഞു. കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ ഒരു സംഘടനയിലേക്കും ഇല്ലെന്ന ദിലീപിന്റെ കത്തും എക്‌സിക്യൂട്ടിവില്‍ ചര്‍ച്ച ചെയ്യും. ഇന്നാണ് ദിലീപ് അമ്മ ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചത്. അതിന്റെ പകര്‍പ്പ് തന്റെ ഫേസ്ബുക്ക് പേജിലും താരം പോസ്റ്റ് ചെയ്തിരുന്നു.
ദിലീപ് ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിന്റെ പൂര്‍ണ രൂപം:
സര്‍, കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും, എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി.അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പ് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍… ദിലീപ്

INDIANEWS24 TVM DESK

Leave a Reply