jio 800x100
jio 800x100
728-pixel-x-90
<< >>

അമ്പതിയഞ്ചാം മണിക്കൂറില്‍ വിശ്വാസ വോട്ടെടുപ്പിന് കാത്തു നില്‍ക്കാതെ യദിയൂരപ്പയുടെ രാജി

ബെംഗളൂരു:അധികാരമേറ്റത്തിന്റെ അമ്പതിയഞ്ചാം മണിക്കൂറില്‍ വിശ്വാസ വോട്ടെടുപ്പിന് കാത്തു നില്‍ക്കാതെ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പ  രാജി വച്ചു.യദിയൂരപ്പ യുടെ മൂന്നാമത്തെ രാജിയാണിത്.ഗവര്‍ണര്‍ക്ക് രാജി കൈമാറാനായി യദിയൂരപ്പ രാജ്ഭവനിലേക്ക് യാത്ര തിരിച്ചു.വികാര നിര്‍ഭരമായ   പ്രസംഗ ത്തിനോടുവിലാണ് രാജി പ്രഖ്യാപിച്ചത്.കോണ്‍ഗ്രസും ജെ  ഡി എസും തമ്മിലുണ്ടാക്കിയത് അവിശുദ്ധ കൂട്ട്കെട്ടു   കര്‍ണാടകത്തിലെ ജനങ്ങള്‍   തിരിച്ചറിയുമെന്നു യദിയൂരപ്പ പറഞ്ഞു.കര്‍ണാടകത്തില്‍ നടമാടിയ റിസോര്‍ട്ട്-കുതിരകച്ചവട രാഷ്ട്രീയത്തിനു ഇതോടെ താല്‍ക്കാലിക   വിരാമമായിരിക്കുകയാണ്. ഇനി കണ്ണുകള്‍ കുമാരസ്വമിയിലേക്ക് തിരിയും. പക്ഷെ ഒരുപാട് നാടകങ്ങള്‍ക്ക് വേദിയായ കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങും എന്നത് തീര്‍ച്ചയാണ്.സിദ്ധ  രാമയ്യ എത്രകാലം കുമാര സ്വാമിക്ക്   തുണയാകും എന്ന് കണ്ടറിയാം.ആത്യന്തികമായി നിയമസഭയുടെ പിരിച്ചു വിടലിലേക്കോ ചില പിളര്‍പ്പുകളിലേക്കോ പുതിയ നാടകങ്ങള്‍ നീളാനുള്ള സാധ്യത വളരെ കൂടുതലാണ്.അമിത് ഷായും യെദിയൂരപ്പയും പുതിയ തന്ത്രങ്ങളുമായി രംഗം കൊഴുപ്പിക്കും വരെ പ്രേക്ഷകന് കാത്തിരിക്കാം.

DIANEWS24 BENGALURU DESK

Leave a Reply