728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്ക സന്ദര്‍ശനത്തിന് മോദി വെള്ളിയാഴ്ച്ച പുറപ്പെടും

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനത്തിനായുള്ള യാത്ര വെള്ളിയാഴ്ച്ച പുറപ്പെടും.വിദേശകാര്യമന്ത്രി സുഷമ സ്വരാജ്,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍,വിദേശകാര്യ സെക്രട്ടറി സുജാത സിങ് എന്നിവര്‍ യാത്രാസംഘത്തിലുണ്ടാകും.അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയമാണ് ബുധനാഴ്ച്ച അറിയിച്ചത്.

വെള്ളിയാഴ്ച്ച ന്യൂയോര്‍ക്ക് വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ രണ്ട് ദിവസം തങ്ങും.ഐക്യരാഷ്ട്ര സഭ(യു എന്‍)യുടെ അറുപത്തിയൊമ്പതാം ജെനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും.അതിന് മുന്നോടിയായി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യക്ക് യു എന്‍ അംഗത്വം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.29, 30 ദിവസങ്ങളില്‍ വാഷിംഗ്ടണില്‍ തങ്ങുന്നതിനിടെയാണ് മോദി – ഒബാമ കൂടിക്കാഴ്ച്ച .അമേരിക്കന്‍ ഭരണകൂടത്തിലെ മറ്റ് പ്രമുഖരെയും നേരില്‍ കാണും.29ന് ഒബാമ ഒരുക്കുന്ന അത്താഴവിരുന്നില്‍ സംബന്ധിക്കും.

27ന് അമേരിക്കയിലെ ഇന്ത്യക്കാരുടെ അസോസിയേഷന്‍ ഒരുക്കിയിട്ടുള്ള സ്വീകരണ സ്ഥലമായ മെഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെത്തും.ഇവിടെ തിരഞ്ഞെടുക്കപ്പെട്ട പത്ത് അമേരിക്കന്‍ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച്ച നടത്തും.28ന് അമേരിക്കയിലെ സിഖ് വിഭാഗത്തിന്റെ പ്രധിനിധികളെ കാണും.

9/11 സ്മാരകം സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.ന്യൂയോര്‍ക്കിലുള്ള അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, പത്‌നിയും മുന്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹില്ലരി ക്ലിന്റണ്‍,ന്യയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, തെക്കന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ നിക്കി ഹാലി,മേരിലാന്‍ഡ് ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒ. മാല്ലേയ് എന്നിവരെയും സന്ദര്‍ശിക്കും.ഇത് കൂടാതെ ചില പൊതുചടങ്ങുകളിലും ബിസിനസ് യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.

INDIANEWS24 NEWDELHI

Leave a Reply