വാഷിംഗ്ടണ്‍ ഡി സി :ലോകാരോഗ്യസംഘടന ( WHO) യില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം കടുപ്പിച്ചു അമേരിക്ക.സംഘടനയില്‍ നിന്ന് പുറത്ത് പോകാനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അറിയിച്ചു.ഇത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന് ജൂലൈ ആറിനു അമേരിക്ക കത്ത് നല്കി.ലോകാരോഗ്യസംഘടനയില്‍ നിന്ന് പുറത്ത് പോകുന്നതിനു താല്‍പ്പര്യപ്പെടുന്ന രാജ്യം ഒരു വര്‍ഷം മുമ്പ് സംഘടനയെ അറിയിക്കേണ്ടതുണ്ട്.ഇത് പ്രകാരം അമേരിക്കയ്ക്ക് അടുത്തവര്‍ഷം ജൂലൈ ആറിനു ലോകാരോഗ്യസംഘടന വിടാനാകും.
INDIANEWS24 US DESK