jio 800x100
jio 800x100
728-pixel-x-90
<< >>

അമേരിക്ക കുറ്റം ചുമത്തി; ദേവയാനി മടങ്ങി

വാഷിംഗ്‌ടണ്‍: അമേരിക്ക കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് യുഎസിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗടെ നാട്ടിലേക്കു മടങ്ങി. വീട്ടുവേലക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി, രേഖകളില്‍ കൃത്രിമം കാട്ടി എന്നീ കുറ്റങ്ങളാണ് ദേവയാനിക്ക് മേല്‍ ചുമത്തിയത്. നേരത്തെ ദേവയാനിയെ അറസ്റ്റ് ചെയ്യുകയും നഗ്നയാക്കി പരിശോധിക്കുകയും ചെയ്തത് വന്‍വിവാദമായിരുന്നു.

നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്രപരിരക്ഷ പിന്‍വലിക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് രാജ്യം വിട്ടുപോകാന്‍ ദേവയാനിയോട് അമേരിക്ക ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ചതന്നെ ദേവയാനി ഇന്ത്യയിലേക്ക്‌ മടങ്ങി. ദേവയാനിയെ ഡല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറ്റുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply