728-pixel-x-90-2-learn
728-pixel-x-90
<< >>

ഏഴ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സില്‍ വണ്ടിയോടിക്കാം

ന്യൂഡല്‍ഹി:അമേരിക്കയും യു കെയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാനാകും.ഇന്ത്യന്‍ ലൈസന്‍സ് പുറം രാജ്യങ്ങളില്‍ യാതൊരു വിലയുമില്ലെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വസ്തുത.

അമേരിക്ക,യു കെ,ജര്‍മ്മനി,ഫ്രാന്‍സ്,ഓസ്‌ട്രേലിയ,ന്യൂസീലാന്‍ഡ്,സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാവുന്നത്.ഇതില്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കുന്നതിന് നിശ്ചിത കാലയളവുണ്ട്.ഐ ഡി പ്രൂഫുണ്ടെങ്കില്‍ ഓസ്‌ട്രേലിയയില്‍ എത്രകാലം വേണമെങ്കിലും വാഹനം ഓടിക്കാവുന്നതാണ്.

ജര്‍മ്മനിയില്‍ ആറ് മാസത്തേക്കാണ് ഇത്തരത്തില്‍ വണ്ടിയോടിക്കാന്‍ കഴിയുക.എന്നാല്‍ ലൈസന്‍സിന്റെ ജര്‍മ്മന്‍ ട്രാന്‍സിലേറ്റ് കോപ്പി ഒപ്പം കരുതണം.ഇതോടൊപ്പം എംബസി സീലും ആവശ്യമാണ്.ബാക്കിയുള്ള അഞ്ച് രാജ്യങ്ങളിലും ഒരു വര്‍ഷമാണ് കാലാവധി.അമേരിക്കയില്‍ ഒരു വര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സുമായി വണ്ടിയോടിക്കാമെങ്കിലും ഐഡി പ്രൂഫ് ഒപ്പം വേണം.ഫ്രാന്‍സില്‍ ലൈസന്‍സിന്റെ ട്രാന്‍സിലേറ്റ് ആവശ്യമായി വരും.

INDIANEWS24.COM Travel Desk

Leave a Reply