jio 800x100
jio 800x100
728-pixel-x-90
<< >>

ഇറാഖിlലെ അമേരിക്കൻ വ്യോമ കേന്ദ്രങ്ങളിൽ ഇറാന്റെ മിസൈലാക്രമണം, സുലൈമാനിയുടെ മരണത്തിൽ വിതുമ്പുന്ന ഖമെനിയുടെ ചിത്രം പുറത്ത്

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ പ്രത്യേക വിഭാഗമായ കുദ്സ് ഫോഴ്സ് മേധാവി ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ കടുത്ത പ്രതികാര നടപടികളിലേക്ക് നീങ്ങുന്നു.ഇറാഖിലെ യുഎസ് വ്യോമ കേന്ദ്രങ്ങളിലേക്ക്‌ ഇറാൻ മിസ്സൈലാക്രമണം നടത്തി.ഈ ആക്രമണം ഇറാനും പെന്റഗണും സ്ഥിരീകരിച്ചു.കൂടാതെ ഇറാൻ പാർലമെന്റ് അമേരിക്കയെ ഭീകര രാജ്യമായി പ്രഖ്യാപിക്കുകയും ആണവ കരാറിൽ നിന്നും പൂർണ്ണമായും ഇറാൻ പിന്മാറുന്നതായും അറിയിച്ചു.യു എസിന്റെ സഖ്യ രാഷ്ട്രങ്ങൾക്കെ തിരെയും ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ ഖാസിം സുലൈമാനിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഉണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 56 പേർ കൊല്ലപ്പെട്ടു.ഇരുനൂറിലേറെപേർക്ക് പരിക്കേറ്റു.വൻ ജനാവലിയാണ് ചടങ്ങിൽ പങ്കെടുത്തത്.ഇറാൻ ആത്മീയ നേതാവ് ഖമെനി ചടങ്ങിനിടെ വിതുമ്പുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്ത് വിട്ടിരുന്നു.വൻ ജനരോഷമാണ് സുലൈമാനി വധത്തെത്തുടർന്ന് യൂ എസിനെതിരെ ഇറാനിൽ അലയടിക്കുന്നത്.ഈ സംഭവവികാസങ്ങൾ
മധ്യപൂർദേശത്ത് അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.യു എന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യാന്തര സമൂഹവും അടിയന്തി രമായി ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കും എന്ന പ്രതീക്ഷയിലാണ് ലോകജനത.
INDIANEWS24 WORLD DESK

Leave a Reply