വാഷിങ്ടണ്‍: അമേരിക്കയിലേക്ക് പോകുന്നതിനായുള്ള വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇനിമുതൽ സമൂഹ മാധ്യമത്തിലെ വിവരങ്ങൾ കൂടി നൽകണമെന്ന് നിർദേശം. മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസം എന്നിവയ്ക്ക് പുറമെയാണ് സമൂഹ മാധ്യമ അക്കൗണ്ട് വിവരം കൂടി നൽകാൻ യുഎസ് ഫെഡറല്‍ രജിസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വ്യക്തികളെ തടഞ്ഞ് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ഒന്നരകോടിയോളം വരുന്ന കുടിയേറ്റ-കുടിയേറ്റഇതര വിസാ അപേക്ഷകരേ ബാധിക്കുന്നതാണ് പുതിയ തീരുമാനം.
വിവിധ പ്ലാറ്റ്ഫോമുകളിലുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിലെ അഞ്ചു വര്‍ഷത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. കൂടാതെ മുന്‍പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും ഇ-മെയില്‍ വിലാസങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. ഫെഡറല്‍ രജിസ്റ്ററിന്റെ പുതിയ നിര്‍ദേശം നടപ്പിലാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നതിനായി 60 ദിവസം അനുവദിച്ചിട്ടുണ്ട്.
INDIANEWS24.COM International Desk