jio 800x100
jio 800x100
728-pixel-x-90
<< >>

അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക് !

വാഷിങ്‌ടൺ ഡി സി:ചരിത്രത്തിലെ ഏറ്റവും ഉദ്യോഗജനകമായ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നീളുമ്പോൾ അനിശ്ചിതത്വം തുടരുകയാണ് .പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള 538  അംഗ ഇലക്ടറൽ കോളേജിലേക്ക്‌ 264 അംഗങ്ങളെ ഉറപ്പാക്കി ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിനരികിലാണ്‌. അദ്ദേഹം എണ്ണായിരത്തോളം വോട്ടിന്‌ (0.6 ശതമാനം) മുന്നിലുള്ള നെവാഡയിലും വിജയിച്ചാൽ ആറ്‌ അംഗങ്ങളെക്കൂടി ലഭിക്കും. അതോടെ പ്രസിഡന്റാകാൻ ആവശ്യമായ 270 അംഗങ്ങൾ നേടി ബൈഡനു അമേരിക്കൻ പ്രസിഡന്റ് സ്‌ഥാനം ഉറപ്പിക്കാനാകും  ഉറപ്പാകും.റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ 214 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.പക്ഷെ അവശേഷിക്കുന്ന 54 സ്‌ഥാനങ്ങളിൽ ട്രംപ് ലീഡ് തുടരുകയാണ്.നെവാഡയിൽ അട്ടിമറി വിജയം നേടിയാൽ ട്രംപിന് 274 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി രണ്ടാമതും അമേരിക്കൻ പ്രസിഡന്റ് സ്‌ഥാനം നില നിർത്താനാകും.നെവാഡയ്‌ക്കു പുറമെ ജോർജിയ, പെൻസിൽവാനിയ, ഉത്തര കാരലൈന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിലാണ്‌ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. ഈ നാല്‌ സംസ്ഥാനവും ലഭിച്ചാൽമാത്രമേ ട്രംപിന്‌ ജയിക്കാനാകൂ.ഇരുപത്‌ അംഗങ്ങളെ ലഭിക്കുന്ന പെൻസിൽവാനിയയിൽ രണ്ട്‌ ശതമാനത്തിലധികം ലീഡ്‌ ട്രംപിനുണ്ട്‌. എന്നാൽ, അവിടെ 7.63 ലക്ഷം തപാൽ വോട്ടുകൂടി എണ്ണാനുള്ളതിനാൽ ഇനിയും ബൈഡനിലേക്ക്‌ തിരിയാം.

പെൻസിൽവാനിയ കിട്ടിയാൽ ബൈഡന്‌ ഇലക്ടറൽ കോളേജിൽ ഭേദപ്പെട്ട ഭൂരിപക്ഷമാകും. ഉത്തര കാരലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളാണ്‌ പിന്നെയുള്ളത്‌. 16 അംഗങ്ങളെ നൽകുന്ന ജോർജിയയിൽ ട്രംപിന്‌ 0.3 ശതമാനം ലീഡേയുള്ളൂ. കഴിഞ്ഞ തവണ ട്രംപ്‌ ജയിച്ച മിഷിഗൻ, വിസ്‌കോൺസിൻ എന്നിവ പിടിച്ചതാണ്‌ ബൈഡനെ വിജയത്തിനരികിൽ എത്തിച്ചത്‌. ഇരു സംസ്ഥാനങ്ങളിൽനിന്നുമായി 26 ഇലക്ടറൽ വോട്ട്‌ ബൈഡന്‌ കിട്ടി.

 അതേ സമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറെക്കാലം നീളുന്ന ഒരു നിയമയുദ്ധത്തിലേക്ക് കടക്കാനും സാധ്യതയുണ്ട് .ബൈഡന്റെ വിജയം തടയാൻ റിപ്പബ്ലിക്കൻ പാർട്ടി പല സംസ്ഥാനങ്ങളിലും വോട്ടെണ്ണലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്‌. എല്ലാ വോട്ടും എണ്ണണം എന്ന്‌ ബൈഡൻ വ്യാഴാഴ്‌ച രാവിലെ ട്വീറ്റ്‌ ചെയ്‌തു. മറുപടിയായി, വോട്ടെണ്ണൽ നിർത്തണം എന്ന്‌ ഒരുമണിക്കൂർ കഴിഞ്ഞ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.വോട്ടെണ്ണൽ തടയരുതെന്ന്‌ ആവശ്യപ്പെട്ട്‌ നഗരങ്ങളിൽ പ്രകടനങ്ങൾ നടക്കുകയാണ്‌. ഒറിഗോണിലെ പോർട്‌ലൻഡിൽ കലാപത്തെതുടർന്ന്‌ നാഷണൽ ഗാർഡിനെ രംഗത്തിറക്കി.അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട്‌ തിരിമറി നടന്നതായ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന്‌ അന്താരാഷ്ട്ര നിരീക്ഷകർ. ഇത്തരം ആരോപണങ്ങൾ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും അവർ വിമർശിച്ചു. അമേരിക്ക കൂടി അംഗമായ ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ്‌ കോ–- ഓപ്പറേഷൻ ഇൻ യൂറോപ്പിന്റെ (ഒഎസ്‌സിഇ) പ്രാഥമിക റിപ്പോർട്ടിലാണ്‌ ‌വിമർശം.കോടതിവരെ എത്തിയ അവസാന ഭാഗമൊഴികെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ നല്ല രീതിയിൽ നടന്നെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. കോവിഡ്‌ സാഹചര്യത്തിൽ തപാൽ വോട്ട്‌ ചെയ്യാനും നേരത്തേ വോട്ട്‌ ചെയ്യാനും സൗകര്യമൊരുക്കിയത്‌ ഗുണകരമായി.തപാൽ വോട്ടുകളുടെ വിശ്വാസ്യതയെ ട്രംപ്‌ ചോദ്യം ചെയ്തിരുന്നു. എന്നാൽ, വളരെ ചുരുക്കം വോട്ടുകളിൽമാത്രമാണ്‌ കുഴപ്പം കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ്‌ തെരഞ്ഞെടുപ്പിനായി 102 നിരീക്ഷകരെയാണ്‌ ഒഎസ്‌സിഇ നിയോഗിച്ചത്‌.

അ മേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വോട്ട്‌ ചെയ്‌ത യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധിസഭയിലും സെനറ്റിലും ആർക്കും ഇതുവരെ ഭൂരിപക്ഷം ആയിട്ടില്ല. 435 അംഗ പ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക്‌ 208 സീറ്റും റിപ്പബ്ലിക്കന്മാർക്ക്‌ 190 സീറ്റുമായി. 37 സീറ്റിൽ കൂടി ഫലം അറിയാനുണ്ട്‌. 100 അംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക്‌ 48, ഡെമോക്രാറ്റുകൾക്ക്‌ 46 എന്നാണ്‌ ഒടുവിലെ നില. രണ്ട്‌ സ്വതന്ത്രരും സഭയിലുണ്ട്‌.നാല്‌ സീറ്റിലെ ഫലം വരാനുണ്ട്‌.എന്തായാലും ഒരു ഫോട്ടോ ഫിനിഷിലേക്കാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് നീങ്ങുന്നത്.

INDIANEWS24 USA DESK 

 

Leave a Reply