728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയുമായി ഇന്ത്യ കോംകാസ കരാറില്‍ ഒപ്പ് വച്ചു.ഇത് ആണവകരാറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ ഉടമ്പടി

ന്യൂഡൽഹി: യുഎസുമായുള്ള ഏറ്റവും വലിയ പ്രതിരോധ ഉടമ്പടിയിയായ കോംകാസ കരാറില്‍ ഇന്ത്യ ഒപ്പ് വച്ചു.ആണവകരാറായിരുന്നു ഇതിനു മുമ്പ് അമേരിക്കയുമായുള്ള ഏറ്റവും വലിയ പ്രതിരോധ ഉടമ്പടി. സമ്പൂര്‍ണ സൈനിക സഹകരണത്തിനുള്ള കോംകാസ കരാറില്‍ (കമ്യൂണിക്കേഷൻസ്, കോംപാറ്റബിലിറ്റി, സെക്യൂരിറ്റി എഗ്രിമെന്റ്) പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് ഇന്ത്യക്ക് വേണ്ടി  ഒപ്പുവച്ചത്. ഡല്‍ഹിയില്‍ നടന്ന ആദ്യ ഇന്ത്യ– യുഎസ് ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചയിലാണു നിര്‍ണായക ഉടമ്പടി. കഴിഞ്ഞ വര്‍ഷം നടന്ന ട്രംപ്– മോദി ട്രംപ്– മോദി കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലേയും പ്രതിരോധ, വിദേശകാര്യ വകുപ്പ് തലവന്‍മാര്‍ തമ്മിലുള്ള ടു പ്ലസ് ടു കൂടിക്കാഴ്ചയ്ക്കു തീരുമാനമായത്..വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണു യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചര്‍ച്ച നടത്തിയത്.യുഎസ് നിര്‍മ്മിത സൈനിക ഉപകരണങ്ങളിലെ രഹസ്യസാങ്കേതികവിദ്യ കൈമാറുമെന്നതാണു കരാറിലെ പ്രധാന ധാരണ. നിലവില്‍ ഇന്ത്യ വാങ്ങുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യ രാജ്യത്തിനു ലഭ്യമല്ലായിരുന്നു. കരാറോടെ ഇന്ത്യയുടെ പക്കലുള്ള ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും നിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യയ്ക്കു സ്ഥാപിക്കാനാകും

കോംകാസ കരാര്‍ രാജ്യത്തിന് പ്രയോജനപ്രദമാണെങ്കിലും ഇറാനുമായുള്ള എണ്ണ ഇറക്കുമതിയിലും റഷ്യയുമായുള്ള സൈനിക സഹകരണത്തിലും ഇത് തിരിച്ചടിയായേക്കുമെന്ന് കരുതുന്നു.അടുത്ത വര്‍ഷം ഇന്ത്യ– യുഎസ് സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായി. comcasa 2

INDIANEWS24 INTERNATIONAL DESK

Leave a Reply