728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ സിറ്റി മേയറെ ഭാര്യ വെടിവെച്ചുകൊന്നു

krespo - wifeലോസ്ഏഞ്ചല്‍സ്: അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ബെല്‍ ഗാര്‍ഡന്‍സ് നഗരത്തിന്‍റെ മേയര്‍ ഡാനിയല്‍ ക്രെസ്പോയെ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ചയാണ് സംഭവം. ക്രെസ്പോയുടെ ഭാര്യ ലെവെറ്റെ, മകന്‍ ഡാനിയല്‍ ക്രെസ്പോ ജൂനിയര്‍ എന്നിവരെ ചോദ്യംചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ രണ്ട് പേരില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ക്രെസ്പോയും ലെവെറ്റെയും തമ്മില്‍ വലിയ വാഗ്വാദം നടന്നു. തടസം പിടിക്കാന്‍ എത്തിയ മകനെ ക്രെസ്പോ ഇടിച്ചെന്നും ഇത് കണ്ട  ലെവെറ്റെ തോക്കെടുത്ത് ക്രെസ്പോയുടെ നേരെ തുരുതുരാ നിറയൊഴിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

ഹൈസ്കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന ക്രെസ്പോയും ലെവെറ്റെയും 1986ലാണ് വിവാഹിതരായത്.

Leave a Reply