വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടനിലെ നാവികസേന ആസ്ഥാനത്ത് ഉണ്ടായ വെടിവെപ്പില്‍ 13 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാം. അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആക്രമണത്തെത്തുടര്‍ന്നു വാഷിങ്ടന്‍ പരിഭ്രാന്തിയിലാണ്.
പ്രസിഡന്റ് ബരാക് ഒബാമയുടെ ഔദ്യോഗികവസതിയായ വൈറ്റ്ഹൌസില്നിന്ന് ഏറെ അകലെയല്ലാത്ത നേവി യാര്‍ഡില്‍ തിങ്കളാഴ്ച രാവിലെയാണ് വെടിവെപ്പ് ഉണ്ടായത്. ആരോണ്‍ അലക്സിസ് എന്നാണ് കൊല്ലപ്പെട്ട അക്രമിയുടെ പേര്. അക്രമികള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു എന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്.
www.indianews24.com