728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ വളര്‍ത്തുനായയുടെ പേരില്‍ ആറ് കോടിയുടെ സ്വത്ത് എഴുതിവച്ചു

ന്യൂയോര്‍ക്ക്:അമേരിക്കയില്‍ സ്വര്‍ണവും പണവും വീടും ഉള്‍പ്പെടെയുള്ള ആറ് കോടി രൂപയുടെ സ്വത്തുക്കള്‍ അറുപതുകാരി വളര്‍ത്തു നായക്കു നല്‍കി.ന്യയോര്‍ക്ക് സ്വദേശിനി റോസ് ആന്‍ ബോളാസ്‌നി തന്റെ ബെല്ല മിയ എന്ന നായയുടെ പേരില്‍ വില്‍പത്രമെഴുതുകയായിരുന്നു.

ഇതേവരെ ആഡംബരമായി വളര്‍ത്തിയ ബെല്ല തന്റെ മരണ ശേഷവും അങ്ങനെ തന്നെ ജീവിക്കണം എന്ന ആഗ്രഹത്താലാണ് സ്വത്തുക്കള്‍ എഴുതി വച്ചതെന്ന് അവര്‍ അറിയിച്ചു.അമ്മയുടെ സ്വത്തുക്കള്‍ ബെല്ലയ്ക്ക് നല്‍കുന്നതില്‍ ബോളാസ്‌നിയുടെ മക്കളായ ലൂയിസ്‌നും റോബര്‍ട്ടിനുംയാതൊരു പ്രശ്‌നവുമില്ല.ബെല്ലയ്ക്ക് ലഭിക്കുന്നതിലും കൂടുതല്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അതിനാല്‍ അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ബോളാസ്‌നി വ്യക്തമാക്കി. തന്റെ മക്കള്‍ വളര്‍ന്നവരാണ്.അവര്‍ക്ക് തന്റെ പണം ആവശ്യമില്ല.ബെല്ല തനിക്കും തന്റെ ഭര്‍ത്താവിനും എത്ര സന്തോഷമാണ് നല്‍കുന്നതെന്ന് മക്കള്‍ക്കറിയാം.ബെല്ലയെ ദൈവം നല്‍കിയ സമ്മാനമായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു.

2014ല്‍ ഏറ്റവും സുന്ദരിയായ പട്ടിക്കുട്ടിക്കുള്ള പപ്പി പ്രോം അവാര്‍ഡ് ലഭിച്ചത് ബെല്ലയ്ക്കായിരുന്നു.ഇതോടൊപ്പം 2013ലും 2014ലും ന്യൂയോര്‍ക്ക് പെറ്റ് ഫാഷന്‍ ഷോയില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ നായ എന്ന വിശേഷണത്തിനും അര്‍ഹയായി.നിരവധി ഫാഷന്‍ ഷോകളില്‍ വിജയിയായിട്ടുള്ള ബെല്ല പല പരിപാടികളിലും മോഡലിംഗും നടത്തിയിട്ടുണ്ട്.

INDIANEWS24 NEWYORK

Leave a Reply