728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ മെറിറ്റ് അടിസ്ഥാനമാക്കുന്ന കുടിയേറ്റ നയത്തിനായുള്ള ഒരുക്കങ്ങള്‍

വാഷിങ്ടന്‍: മികച്ച ട്രാക്കിംഗ് റെക്കോഡുള്ള വിദേശികളെ മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്ന മെറിറ്റ് അടിസ്ഥാനമായുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. വൈറ്റ് ഹൗസില്‍ രണ്ടു രാഷ്ട്രീയകക്ഷികളെ പ്രതിനിധികരിക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ കാനഡയിലും ഓസ്‌ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.

പുതിയ കുടിയേറ്റ നയം നടപ്പായാല്‍ മികച്ച പശ്ചാത്തലമുള്ളവരായിരിക്കും യുഎസിലേക്കു വരികയെന്ന് ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്ത ഇതര കക്ഷികളുടെ പ്രതിനിധികളില്‍ പലരും ട്രംപിന്റെ അഭിപ്രായത്തോട് പലരും യോജിച്ചു. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച പുതിയ ബില്‍ കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

INDIANEWS24.COM Washington

Leave a Reply