jio 800x100
jio 800x100
728-pixel-x-90
<< >>

അമേരിക്കയില്‍ മിലന്റെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു

ഡിട്രോയ്റ്റ(മിഷിഗണ്‍):മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷ(മിലന്‍)ന്റെ 2015-2016 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 14നു നടന്ന വര്‍ഷാന്ത്യ മീറ്റിങ്ങിലായിരുന്നു തിരഞ്ഞെടുപ്പ്.മിലന്‍ പ്രസിഡന്റ് തോമസ് കര്‍ത്തനാള്‍ അധ്യക്ഷനായിരുന്നു.മിലന്‍ സെക്രട്ടറി ബിന്ദു പണിക്കര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.തുടര്‍ന്ന് ട്രഷററിന് വേണ്ടി സുരേന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ പ്രസദ്ധീകരണമായ ധ്വനിയുടെ എഡിറ്ററും സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പബ്ലിക് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനും ലാനയുടെ മിഷിഗണ്‍ റീജിയണ്‍ കോ ഓര്‍ഡിനേറ്ററും ആയ ജെയിംസ് കുരീക്കാട്ടില്‍ ആണു പ്രസിഡന്റ്.സെക്രട്ടറിയായി ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പറും ഫോമാ ന്യൂസ് ടീം ചെയര്‍മാനുമായ വിനോദ് കൊണ്ടൂര്‍ ഡേവിഡിനെ തിരഞ്ഞെടുത്തു. മുന്‍ ട്രഷറര്‍ മനോജ് കൃഷ്ണന്‍ ട്രഷററായി തുടരും.അദ്ദേഹം കെ എച്ച് എന്‍ എ ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ശ്രീ നാരായണ ധര്‍മ്മ പരിഷിത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

കെഎച്ച്എന്‍എ നാഷണല്‍ വൈസ് പ്രസിഡന്റ്, ധ്വനി മുന്‍ എഡിറ്റര്‍, ഐറാണിമുട്ടം എഴുത്തച്ഛന്‍ അക്കാദമി, തുഞ്ചന്‍ സ്മാരക സമിതി സ്ഥിരാംഗം, മുന്‍ ലാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സുരേന്ദ്രന്‍ നായര്‍ വൈസ് പ്രസിഡണ്ടായി. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ: ശാലിനി പ്രശാന്ത്, ഇംഗ്ലിഷില്‍ ഡോക്ടറേറ്റും, ലാനാ കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തെ കുറിച്ചു പ്രബന്ധം അവതരിപ്പിച്ചു. ഡിഎംഎയുടെ ധ്വനിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

INDIANEWS24 MICHIGAN

Leave a Reply