728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതിനിടെ യുവതി മരിച്ചു

ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്: അമേരിക്കയില്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്കിടെ യുവതി മരിച്ചു. ന്യൂയോര്‍ക്ക് സ്വദേശിനിയായ ചാരിലേനി സിഡേനോ(23)യാണ് മരിച്ചത്. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുന്നതിനുള്ള ലിപ്പോസക്ഷന്‍ എന്ന സര്‍ജറിയ്ക്കിടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ അധികൃതര്‍ ഡോ. എഡ്ഗാര്‍ കോണ്‍ട്രിറാസിന്റെ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക് അടച്ച് പൂട്ടി.

പിന്‍ഭാഗത്തും വയറ്റിലും സര്‍ജറി നടത്താനായി ഏപ്രില്‍ 23നാണ് സിഡേനോ കരീബിയന്‍ രാജ്യത്ത് എത്തിയത്. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ അവര്‍ മരിക്കുകയായിരുന്നു. സിഡേനോ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് എഡ്ഗാര്‍ യുവതിയുടെ കുടുംബത്തെ അറിയിച്ചത്. ന്യൂയോര്‍ക്കില്‍ മെഡിക്കല്‍ അസിസ്റ്റന്റായി ജോലി നോക്കി വരികയായിരുന്ന സിഡേനോ ശസ്ത്രക്രിയക്കായി 2500 ഡോളറാണ് ചെലവഴിച്ചത്. സിഡേനോയുടെ ഒരു സുഹൃത്തും ശസ്ത്രക്രിയക്കായി എത്തിയിരുന്നെങ്കിലും യുവതിയുടെ മരണവാര്‍ത്ത കേട്ടതോടെ അവര്‍ തീരുമാനത്തില്‍ നിന്നും പിന്മാറി.ഡൊമിനിക്കനിലെ പ്ലാസ്റ്റിക്ക് സര്‍ജറി ക്ലിനിക്കുകളില്‍ ഈ വര്‍ഷം മരിക്കുന്ന നാലാമത്തെ വ്യക്തിയും രണ്ടാമത്തെ അമേരിക്കന്‍ സ്വദേശിയുമാണ് ഈ യുവതി.

കുറഞ്ഞ ചെലവിലുള്ള മെഡിക്കല്‍ ടൂറിസത്തിന് പ്രചാരം നല്‍കുന്ന കരീബിയന്‍, ഡൊമിനിക് റിപ്പബ്ലിക്, തായ്‌ലന്റ്, മെക്‌സിക്കോ, കോസ്റ്റ് റിക്ക പോലുള്ള രാജ്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് കോസ്മറ്റിക് സര്‍ജറിക്കായ് എത്തുന്നവര്‍ക്ക് റിസോര്‍ട്ടുകളില്‍ താമസിക്കാനുള്ള അവസരം ഒരുക്കാറുണ്ട്.ശസ്ത്രക്രിയക്ക് മുമ്പും ശേഷവും അവിടെ താമസ സൗകര്യ ഉണ്ടാകും.ഡൊമിനിക്കന്‍ റിപ്പബ്ലിക്കുകളില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തരുതെന്ന് യു.എസിലെ രോഗങ്ങള്‍ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വകുപ്പ് നല്‍കിയിട്ടുള്ള മുന്നറിയിപ്പ് മറികടന്നാണ് പലരും ശസ്ത്രക്രിയക്ക് വിധേയമാകുന്നത്.ഇവിടെ സര്‍ജറി നടത്തുന്ന പലര്‍ക്കും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

INDIANEWS24.COM DOMINICAN REPUBLIC

Leave a Reply