728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡോയില്‍ കപ്പല്‍ തിങ്കളാഴ്ച്ചയെത്തും

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ആദ്യമായി ക്രൂഡോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ ഭാഗമായി ആദ്യ കപ്പല്‍ തിങ്കളാഴ്ച്ച എത്തും. 20 ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലുമായാണ് ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ ആദ്യ ക്രൂഡോയില്‍ കപ്പല്‍ എത്തുന്നത്. രാജ്യത്തെ പൊതമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഇത് എത്തുന്നത്.

അമേരിക്കയില്‍ നിന്നും ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായി അടുത്ത മാര്‍ച്ച് വരെ ഇത്തരത്തില്‍ എട്ട് കപ്പലുകളാണ് ഇന്ത്യയിലേക്കെത്തുന്നത്. അമേരിക്കയുടെ ക്രൂഡോയില്‍ കൂടി എത്തുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുറയുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ദൂരക്കുറവ് മൂലം എളുപ്പത്തില്‍ ലഭ്യമാകുമെന്നതാണ് ഇതിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ ലക്ഷ്യമിടുന്നതും സ്വാഭാവികം.

INDIANEWS24.COM NEWDELHI

Leave a Reply