728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ കുട്ടികള്‍ക്കായി പുതിയ നിയമം വരുന്നു; പേര് ‘ഷെറിന്‍ ലോ’ എന്ന് റിപ്പോര്‍ട്ട്‌

ഹൂസ്റ്റണ്‍: കുട്ടികളെ തനിച്ച് നിര്‍ത്തി പോകുന്ന രക്ഷിതാക്കളെ നേരിടാന്‍ അമേരിക്കയില്‍ പുതിയ നിയമം കൊണ്ടുവരാന്‍ നീക്കം. മൂന്ന് വയസ്സുകാരിയായ ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ ദാരുണാന്ത്യം തന്നെയാണ് അധികൃതരെ ഇത്തരത്തിലൊരു നിയമം രൂപീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിയമത്തിന് ഷെറിന്‍ നിയമം എന്ന് പേരിടാനും ആലോചനകളുണ്ടെന്ന് പ്രമുഖ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിനെ ഡല്ലാസിലെ വീട്ടില്‍ നിന്നും കാണാതാകുന്നതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെടുത്തതും. സംഭവത്തില്‍ മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനിയും കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായും തനിച്ചാക്കി പുറത്തുപോകുന്നത് പതിവായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അമേരിക്കയില്‍ കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകരുമായ റീന ബാണ, ഷീന പൊട്ടിറ്റ അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനായി പരിശ്രമിക്കുന്നത്. എത്ര വയസ്സുവരെ കുട്ടികളെ വീട്ടില്‍ തനിച്ചു നിര്‍ത്തിക്കൂടെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്.

അമേരിക്കയിലെ മറ്റിടങ്ങളില്‍ കുട്ടികള്‍ക്കായി ഇത്തരത്തില്‍ മറ്റു പല വ്യവസ്ഥകളുണ്ടെങ്കിലും ടെക്‌സസില്‍ യാതൊരുവിധ നിയമങ്ങളും നിലവിലില്ല. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കുട്ടകള്‍ തനിച്ചിരിക്കാന്‍ പക്വത വന്നെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയാല്‍ പുറത്തുപോകുന്നത് പതിവാണ്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇതിന് മാറ്റമാകും. കുട്ടികളെ കാണാതായാല്‍ നിശ്ചിത സമയത്തിനകം പോലീസില്‍ വിവരം അറിയിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാകും.

INDIANEWS24.COM Houstan

Leave a Reply