728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ കാണാതായ കുട്ടി മലയാളി ദമ്പതികളുടെ വളര്‍ത്തുമകളെന്ന് വിവരം

കൊച്ചി: അമേരിക്കയില്‍ കാണാതായ മൂന്നുവയസ്സുകാരി കൊച്ചി സ്വദേശികളായ മലയാളി ദമ്പതികളുടെ ദത്തുപുത്രിയെന്ന് വ്യക്തമായ വിവരം. കുട്ടിയുടെ പിതാവ് വെസ്ലിമാത്യുവിന്റെ മാതാപിതാക്കള്‍ നല്‍കിയ വിവരങ്ങള്‍ വാര്‍ത്തയായതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ടെക്‌സസില്‍ താമസമാക്കിയ വെസ്ലി മാത്യു- സിനി മാത്യു ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിനെയാണ് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ ഇവിടത്തെ വീട്ടില്‍ നിന്നും കാണാതായിരിക്കുന്നത്.

വെസ്ലി മാത്യുവിന്റെ മാതാപിതാക്കളായ സാം മാത്യുവും വല്‍സമ്മയും പ്രമുഖ ഡിജിറ്റല്‍ ന്യൂസിന് നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ദമ്പതികള്‍ മലയാളികളാണെന്ന് വ്യക്തമാകുന്നത്. എന്നാല്‍ കാണാതായ കുട്ടിയെ രണ്ട് വര്‍ഷം മുമ്പ് ദത്തെടുത്തത് ബിഹാറില്‍ നിന്നുമാണ്. കൊച്ചിയിലെ റസിഡന്‍ഷ്യല്‍ കോളനിയിലെ സാം മാത്യുവും വല്‍സമ്മയും കുട്ടിയെ കാണാതായ വിവരമറിഞ്ഞ് ഞെട്ടലിലാണ്.

കാണാതായ കുട്ടി മരിച്ചതായാണ് സൂചനയെന്ന് ചില മലയാള ദിനപത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കുട്ടിക്കായി തിരച്ചില്‍ നടത്തുന്ന ടെക്‌സസിലെ പോലീസോ എഫ് ബി ഐയോ ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഇപ്പോഴും ടെക്‌സസിനും പുറത്തേക്ക് അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നിന് പാല് കുടിക്കാത്തതിന് ശിക്ഷയായി വീടിന് പുറത്തു നിര്‍ത്തിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണ് വെസ്ലി ടെക്‌സസിലെ റിച്ചാഡ്‌സണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയെ ബോധപൂര്‍വ്വം ഉപേക്ഷിച്ചെന്ന് കേസെടുത്ത്‌ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തിന് ശേഷം രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതായ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് എഫ് ബി ഐയും അന്വേഷണം ഏറ്റെടുത്തത്. തിങ്കളാഴ്ച്ചയോടെ വെസ്ലിമാത്യു-സിനി ദമ്പതികളുടെ നാല് വയസ്സുള്ള മറ്റൊരു കുട്ടിയെ ഇവിടത്തെ ചൈല്‍ഡ് പ്രൊട്ടക്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തു. കുട്ടികളെ കാണാതായാല്‍ സഹോദരങ്ങളെ ഇത്തരത്തില്‍ ഏറ്റെടുത്ത് കസ്റ്റഡിയില്‍ വയ്ക്കുന്നത് അമേരിക്കയിലെ നിബന്ധനയുടെ ഭാഗമാണ്.

INDIANEWS24.COM Kochi

Leave a Reply