728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അപകടത്തില്‍ മരിച്ചു

മിനിസോട്ടെ: അമേരിക്കയിലെ മിനിസോട്ടെയിലുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി റിയ പട്ടേല്‍(20) മരിച്ചു. സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് മേജര്‍ വിദ്യാര്‍ത്ഥിയായിരുന്ന റിയ മിനിസോട്ടെയില്‍ താമസമാക്കിയ ഭരത് – ദേവയാനി ദമ്പതികളുടെ മകളാണ്.

സെപ്റ്റംബര്‍ 17നായിരുന്നു അപകടം. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന റിയയുടെ കാറില്‍ യുവാവും യുവതിയും സഞ്ചരിച്ച വാഹനം വന്നിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി മിനിസോട്ടെയില്‍ തന്നെയുള്ള ജയിലിലടച്ചു.

INDIANEWS24.COM Minnesotta

Leave a Reply