jio 800x100
jio 800x100
728-pixel-x-90
<< >>

അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ കുത്തേറ്റു മരിച്ചു

കയെന്‍സസ്: ഇന്ത്യക്കാരനായ അമേരിക്കന്‍ മനോരോഗ വിദഗ്ധന്‍ ഡോ. അച്യുത റെഡ്ഡി(57) കുത്തേറ്റു മരിച്ചു. ഈസ്റ്റ് വിചിറ്റായിലുള്ള ക്ലിനിക്കിന്റെ പുറകുവശത്തെ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു ഇന്ത്യക്കാരനായ ഉമര്‍ റഷീദ് എന്ന യുവാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

ഉമറിന്റെ കുത്തേറ്റാവാം ഡോക്ടര്‍ മരിച്ചിരിക്കുകയെന്നാണ് പോലീസ് നിഗമനം. ക്ലിനിക്കിന് പുറത്ത് പാര്‍ക്ക് ചെയ്ത കാറില്‍ ദേഹത്ത് കുറേയധികം രക്തം പറ്റിയ നിലയില്‍ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. സംഭവം നടന്ന് പതിനഞ്ച് മിനിറ്റിനകം പോലീസ് സ്ഥലത്തിത്തിച്ചേര്‍ന്നുതായി പറയുന്നു.

കയെന്‍സസ് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഉമറിന് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കൊലപാതകി ഇയാള്‍ തന്നെയെങ്കില്‍ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

INDIANEWS24.COM Kansas

Leave a Reply