വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആഭ്യന്തരയാത്രയ്ക്കും പാസ്പോര്‍ട്ട് ആവശ്യമായി വരുന്ന നിയമം ജനുവരിമുതല്‍. ചില സംസ്ഥാനങ്ങള്‍ ഇതിനുള്ള മുന്നറിയിപ്പ് നല്‍കിയെങ്കിലും ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കാലിഫോര്‍ണിയ തുടങ്ങിയ സ്റ്റേറ്റുകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയില്‍ വിമാനയാത്ര നടത്തണമെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാകുന്ന നിയമം 2018 ജനുവരി 22 മുതല്‍ പ്രാബല്യത്തിലാകും. അമേരിക്കന്‍ പൗരന്മാര്ക്ക് വരെ ഇത് ബാധകമായിരിക്കും. 2005 ല്‍ പാസ്സാക്കിയ റിയല്‍ ഐഡി ആക്ടനുസരിച്ച് ഡ്രൈവേഴ്സ് ലൈസന്‍സ് യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതല്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടി.എസ്.എ.യുടെ വെബ് സൈറ്റിലാണ് പുതിയ നിബന്ധന പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അലബാമ, വെര്‍മോണ്ട് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിയമത്തെ കുറിച്ച് മുന്നറിയിപ്പുകള്‍ നല്കി തുടങ്ങിയത്. എന്നാല്‍ സമയപരിധി നീട്ടി ചോദിച്ചിരിക്കുന്ന സംസ്ഥാനങ്ങളുടെ അപേക്ഷ അധികാരികളുടെ പരിഗണനയിലാണ്. ഈ നിയമം എത്രത്തോളം ഗുണം ചെയ്യുമെന്നാവും പ്രധാന ചര്‍ച്ച. കൂടാതെ ഇത് വ്യാജ പാസ്പോര്ട്ടുകള് പെരുകുന്നതിന് കാരണമായേക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
INDIANEWS24.COM Washington