വാഷിംങ്ടണ്‍:ഈ അക്കാദമിക് വര്‍ഷം മുതല്‍ അമേരിക്കയിലെ മോണ്ടാന സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ പഠിക്കാനുള്ള അവസരം.ഇതിനായി കോഴ്സ് ആരംഭിക്കാനാണ് സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഗൗരവ് മിശ്ര എന്ന അധ്യാപകനാണ് ഹിന്ദി പഠിപ്പിക്കുക. ഉത്തര്‍പ്രദേശ് സ്വദേശിയായ മിശ്ര ആഗസ്റ്റ് മാസം പകുതിയോടെ യൂണിവേഴ്സിറ്റിയിലെത്തി ഹിന്ദിയുടെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കും. രാജ്യത്തെ നാല് സര്‍വകലാശാലകളില്‍ ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും ഇതൊരു അപൂര്‍വമായ അംഗീകാരവും വലിയ നേട്ടവുമാണെന്ന് മിശ്ര പറഞ്ഞു. വരും വര്‍ഷങ്ങളില്‍ റെഗുലര്‍ വിഷയമായി ഹിന്ദി ഭാഷ പഠിപ്പിക്കുന്ന കാര്യവും സര്‍വകലാശാല പരിഗണിക്കുന്നുണ്ട്.
INDIANEWS24.COM Washington