728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയിലെ മലയാളി വ്യവസായികള്‍ക്കായുള്ള സംഘടന കരുത്തുറ്റ പ്രവര്‍ത്തനത്തിലേക്ക്

ന്യൂജഴ്‌സി:അമേരിക്കയിലെ മലയാളി വ്യവസായികള്‍ക്കൊരു കൂട്ടായ്മയെന്ന ദീര്‍ഘകാലത്തെ ആവശ്യം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന് നാമകരണം ചെയ്ത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി ആരംഭിച്ചു.ഔപചാരികമായി കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്ന് ദിലീപ് വര്‍ഗീസ് ചെയര്‍മാനായുള്ള ഡയറക്ടര്‍ ബോര്‍ഡും തോമസ് ജി മൊട്ടയ്ക്കല്‍(പ്രസിഡന്റ്),ഡോ. ഗോപിനാഥന്‍ നായര്‍(ജനറല്‍ സെക്രട്ടറി), അലക്‌സ് ജോണ്‍(ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായുള്ള പ്രഥമ എക്‌സിക്യുട്ടീവ് കമ്മറ്റിയും ചുമതലയേറ്റു.

അമേരിക്കയിലെ കേന്ദ്രീകൃത വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ സംഘടന കൂടുതല്‍ ശക്തമാക്കുന്നതിന് ഭാവി പരിപാടികളുടെ കൂടിയാലോചന 19ന് ഹോളിഡെ പാര്‍ട്ടി എഡിസണിലുള്ള എഡിസണ്‍ ഹോട്ടലില്‍ നടക്കും. അമേരിക്കന്‍ മലയാളി വ്യവസായ സംരഭകരുടെ എകോപനത്തിനും സംഘടനാ സംവിധാനത്തിന്റെ മുന്നേറ്റത്തിനും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നു പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ അഭ്യര്‍ഥിച്ചു.

മലയാളി വ്യവസായികളുടെ ഒരു കൂട്ടായ്മയുടെ ആവശ്യം കഴിഞ്ഞ കുറെ കാലങ്ങളായി ചര്‍ച്ച ചെയ്യുകയായിരുന്നു.മുന്‍ മന്ത്രിയും എം പി.യുമായ എന്‍ കെ പ്രേമചന്ദ്രന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ചകള്‍ പുതിയതലങ്ങളിലേക്ക് ഉയരുകയും ചെയ്തിരുന്നു.

INDIANEWS24 NEWJERSEY

Leave a Reply