728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയിലെ നാപാ താഴ്വരയില്‍ ഭൂമികുലുക്കം 

യു.എസ്:അമേരിക്കയിലെ നാപാ താഴ്വരയില്‍ ഭൂമികുലുക്കം.കാലിഫോര്‍ണ്യ പ്രവിശ്യയിലെ പ്രമുഖ വൈന്‍ നിര്‍മ്മാണ കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമായ  നാപാ താഴ്വരയില്‍ ഞായറാഴ്ചയാണ് 1989 ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂമികലുക്കം രേഖപ്പെടുത്തിയത് .ഭൂകമ്പ മാപിനിയില്‍ 6.0 എന്ന അളവില്‍ രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ 1-ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായിട്ടാണ് കണക്കാക്കുന്നത്.നാളിതു വരെ അമേരിക്കയില്‍ ഉണ്ടായിട്ടുള്ള 48 ഭൂമികുലുക്കങ്ങളില്‍ ഏറ്റവും വലിയ അഞ്ചെണ്ണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഞായറാഴ്ച  നടന്നത് എന്ന് ഭൌമ ശാസ്ത്ര വിഭാഗം അറിയിച്ചു.

നൂറ്റി ഇരുപത് ആളുകള്‍ക്ക് നിസ്സാരമായ പരിക്കുകള്‍ പറ്റിയതൊഴിച്ചാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയിതിട്ടില്ല.എങ്കിലും,കാലിഫോര്‍ണ്യയിലെ ആണവ കേന്ദ്രത്തിനു ഏതെങ്കിലും വിധത്തിലുള്ള തകരാറുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന സംശയം  ആശങ്കാജനകമായ സ്ഥിതി വിശേഷമാണ് എന്ന് അധികൃതര്‍ പറഞ്ഞു.ആണവ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ മായും സുരക്ഷിതമാണോ എന്ന് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ നാപാ താഴ്വരയുടെ പല ഭാഗങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം ഇല്ലാതെ തുതരുകയാണ്‌.

 

 

Leave a Reply