728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയിലെ ക്ഷേത്രോത്സവം കൊഴുപ്പിക്കാന്‍ പല്ലാവൂര്‍ പഞ്ചവാദ്യ സംഘം എത്തി

കരോള്‍ട്ടണ്‍:ഡാലസില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പല്ലാവൂര്‍ പഞ്ചവാദ്യ സംഘം എത്തിചേര്‍ന്നു.കരോള്‍ട്ടണ്‍ സിറ്റിയില്‍ കേരള ഹിന്ദു സൊസൈറ്റിയാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിക്കുന്നത്.മെയ് 15 മുതല്‍ 27 വരെയാണ് പ്രതിഷഠാകര്‍മ്മവും അതോടനുബന്ധിച്ചുള്ള ഉത്സവവും.

പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തില്‍ പല്ലാവൂര്‍ ശ്രീകുമാര്‍, പല്ലാവൂര്‍ രാമചന്ദ്രന്‍, പല്ലശന രമേശ്, കോട്ടായി അനൂപ് തിരുവാലത്തൂര്‍ ശിവന്‍, കരിയന്നൂര്‍ നാരായണന്‍ എന്നീ വാദ്യമേളക്കാരാണ് സംഘത്തിലുള്‍പ്പെടുന്നത്. വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചു തത്വകലശം, ബ്രഹ്മ കലശം, പ്രതിഷ്ഠ, ഉത്സവ ബലി ചടങ്ങുകള്‍ക്കു കൊട്ടുന്ന വലിയ പാണി ഈ ചെണ്ടവിദ്യാന്മാരുടെ സവിശേഷതയാണ്.തായമ്പക, പഞ്ചാരി, പാണ്ടി, ചെമ്പട, പഞ്ചവാദ്യം എന്നീ മേളങ്ങള്‍ നടത്തുമെന്ന് ഡാലസ് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിളള അറിയിച്ചു.

INDIANEWS24.com KAROLTON

Leave a Reply