jio 800x100
jio 800x100
728-pixel-x-90
<< >>

അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളി ഹിന്ദു ക്ഷേത്രമായി

ഹാനോവര്‍ പാര്‍ക്ക്:ചിക്കാഗോയിലെ ഹാനോവര്‍ പാര്‍ക്കില്‍ ആളൊഴിഞ്ഞു കിടന്ന ദേവാലയം വീണ്ടും വിശ്വാസികള്‍ നിറയുന്ന ദേവാലയം തന്നെയായി.മുമ്പ് ദൈവ സങ്കല്‍പ്പത്തെ തൃപ്തിപ്പെടുത്താന്‍ പ്രാര്‍ത്ഥനയും കുര്‍ബാനകളുമാണ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ആ ദേവാലയം പ്രാചീന ഭാരതീയ സംസ്‌കൃതിയുടെ ചിട്ടവട്ടങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു ക്ഷേത്രമാണ്.ഇത്രയും വലിയ ഗതിമാറ്റം സംഭവിച്ചിട്ടും യാതൊരു വിവാദങ്ങളും പരിവര്‍ത്തന പ്രശ്‌നങ്ങളും ഉണ്ടായില്ലെന്നതാണ് ഹാനോവര്‍ പാര്‍ക്കിലെ ഗീതാമണ്ഡലം എന്ന അയ്യപ്പക്ഷേത്രത്തിന്റെ പ്രത്യേകത.

ഇതിനു പിന്നില്‍ ഒരു ചെറിയകാല ചരിത്രമുണ്ട്.ഒരു തട്ടിലെ വിശ്വാസികള്‍ കുറഞ്ഞപ്പോള്‍ മറുതട്ടില്‍ കൂടുതലായി വന്ന 
വിശ്വാസികള്‍ക്കായി ചര്‍ച്ചെന്ന ദേവാലയം ക്ഷേത്രമായി മാറുകയായിരുന്നു.ആഴ്ച്ച തോറുമുള്ള എല്ലാ തിരുകര്‍മ്മങ്ങളും കുര്‍ബാനകളും പ്രാര്‍ത്ഥനകളും പതിവായി നടത്തിക്കൊണ്ടിരുന്ന ഹാനോവര്‍ പാര്‍ക്കിലെ പള്ളിയിലേക്ക് എത്തുന്ന ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറഞ്ഞു.പ്രദേശത്ത് നിന്നും ആളുകള്‍ മറ്റ് പലയിടങ്ങളിലേക്കും കൊഴിഞ്ഞുപോയതാണ് അതിനു കാരണം.വിശ്വാസകള്‍ കുറഞ്ഞ് കുറഞ്ഞ് പ്രത്യേക ദിവസങ്ങളില്‍ വരെ ഒരാള്‍ പോലും വരാത്ത അവസ്ഥയായി.വിശ്വാസികള്‍ക്ക് പള്ളി വേണ്ടാതായതോടെ പള്ളി തുടര്‍ന്നുകൊണ്ടുപോകാന്‍ അതിന്റെ ആശ്രിതര്‍ക്കും കഴിയാതെ വന്നു.ചര്‍ച്ച് അടച്ചുപൂട്ടാന്‍ പള്ളി വികാരി നിര്‍ദേശം നല്‍കി.മറ്റു വഴികളൊന്നുമില്ലാതെ പള്ളി പൂട്ടിക്കിടന്നു.

അങ്ങനെയിരിക്കെയാണ് ഹാനോവര്‍ പാര്‍ക്കിലെ ഈ പള്ളിക്കു സമീപം 
താമസക്കാരായ കുറേ ഇന്ത്യക്കാര്‍ക്ക് ചില ആശയം ഉദിച്ചത്.സമീപത്ത് പ്രാര്‍ത്ഥനയ്ക്കായി ഇവര്‍ക്ക് ഒത്തുകൂടാന്‍ മറ്റ് സ്ഥലങ്ങളൊന്നുമില്ല.ഒഴിഞ്ഞു കിടക്കുന്ന പള്ളി ഒരു ദേവാലയമായതിനാല്‍ അത് പൊളിച്ചുനിരത്തി മറ്റ് കെട്ടിടങ്ങള്‍ പണിയുന്നതിനേക്കാള്‍ ഉചിതം സമീപത്തെ വിശ്വാസികള്‍ക്ക് യോജിച്ച രീതിയില്‍ ഒരു ദേവാലയമായി തന്നെ നിലനിര്‍ത്തുന്നതല്ലേ എന്ന ചിന്ത ഉയര്‍ന്നു.ഇവിടത്തുകാര്‍ പള്ളി വികാരിയുമായി കാര്യം സംസാരിച്ചു.വികാരി അച്ചന് പരിപൂര്‍ണ സമ്മതം.ദേവാലയമായി കിടന്ന സ്ഥലം ഒന്നുമല്ലാതെ ആര്‍ക്കും ഉപകാരമില്ലാതെ പോകുന്നതിനേക്കാള്‍ വിശ്വാസത്തിന്റെ പേരില്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ വലിയ കാര്യം IMG_0641തന്നെയെന്ന് സമ്മതിക്കുകയും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

വിശ്വാസത്തിന്റെ പേരില്‍ ചോര ചീന്താന്‍ മടിക്കാത്ത ലോകത്തില്‍ ഉണ്ടായ തീരുമാനത്തിന്റെ അട്ടിത്തറയ്ക്കുമേല്‍ പള്ളി അമ്പലമായി.വിശ്വാസം അതിന് മതം ഒരു തടസ്സമായിക്കൂട എന്ന ചിന്ത ബലപ്പെടുത്തുന്ന തീരുമാനത്തിന്റെ ബലത്തില്‍ ഹിന്ദു ദൈവ സങ്കല്‍പ്പങ്ങളില്‍ ഒന്നായ ശ്രീ അയ്യപ്പനെ പ്രിതിഷ്ഠിച്ച് ഗീതാമണ്ഡലം ക്ഷേത്രത്തില്‍ വിശ്വാസികള്‍ ആരാധന തുടങ്ങി.കഴിഞ്ഞ വൃശ്ചികം ഒന്നിന്(നവംബര്‍16) തുടങ്ങിയ മണ്ഡലം-മകര വിളക്ക് കാലത്തിന്റെ അവസാന നാളുകളിലൂടെ ക്ഷേത്രവും പരിസരവും ഭക്തിനിര്‍ഭരമായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു.ഹാനോവര്‍ പാര്‍ക്കിലെ 7020 ബാരിംങ്ടണ്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര കമ്മറ്റിയുടെ പ്രസിഡന്റ് ജയ് ചന്ദ്രനാണ്.സെക്രട്ടറി ശിവന്‍ മുഹമ്മ.ട്രഷറര്‍ അജേ പിള്ള.

K V PRAKASH INDIANEWS24 CHICAGO

Leave a Reply