728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം

വാഷിങ്ടണ്‍:അമേരിക്കയില്‍ നടന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സെനറ്റ് നിയന്ത്രണം നഷ്ടമായി.പാര്‍ട്ടിയുടെ ആറ് സീറ്റുകള്‍ പിടിച്ചെടുത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടി.നൂറ് സീറ്റുകളുള്ള അമേരിക്കന്‍ സെനറ്റിലെ ഇപ്പോഴത്തെ നില ഇങ്ങനെയാണ്.ഡെമോക്രാറ്റുകള്‍ക്ക് 44, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51.ചില സീറ്റുകളില്‍ മത്സരം നടന്നിരുന്നില്ല.

അര്‍ക്കാന്‍സാസ്,മൊന്‍ടാന,തെക്കന്‍ ഡക്കോത്ത,പടിഞ്ഞാറന്‍ വിര്‍ജീനിയ,കൊളറാഡോ,വടക്കന്‍ കരോളിന തുടങ്ങിയ സീറ്റുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തത്.ഇതോടെ മിച്ച് മക്‌കൊണ്ണെല്‍ സെനറ്റിലെ ഭൂരിപക്ഷപാര്‍ട്ടി നേതാവായി.ഇടക്കാല പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ 55 അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 45 പേരുമാണ് ഉണ്ടായിരുന്നത്.

16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 36 സെനറ്റ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.ജനപ്രതിനിധി സഭയില്‍ ആകെയുള്ള 435 അംഗങ്ങളില്‍ 233 പേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളാണ്.

INDIANEWS24.COM WASHINGTON

Leave a Reply