728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കന്‍ മലയാളി കുട്ടികള്‍ക്ക് നാടറിയാനുള്ള കനകാവസരമൊരുക്കി ഫോമാ

ന്യൂജേഴ്‌സി:ലോകത്തെവിടെപ്പോയാലും മലയാളിക്ക് അറിഞ്ഞും അറിയാതെയും കൈവിടാനാകത്ത മലയാളിത്തം അമേരിക്കയിലെ പുതുതലമുറയ്ക്ക് ആഴത്തില്‍ അറിയാന്‍ അവസരമൊരുക്കുകയാണ് ഒരു പ്രവാസി സംഘടന.അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടന(ഫോമ)യാണ് മറുനാട്ടിലെ പുതുതലമുറയ്ക്കായി ഈ കനകാവസരം ഒരുക്കുന്നത്.ഐ ഐ എസ് സി എന്ന പ്രസ്ഥാനവുമായി ചേര്‍ന്നാണ് ഈ അവസരം ഒരുക്കുന്നത്.

അമേരിക്കയിലെ മലയാളി സമൂഹത്തില്‍ അവിടത്തെ ലോകം കണ്ടുവളര്‍ന്ന പുതുതലമുറയ്ക്ക് നാടിന്റെ തനിമയെന്തെന്ന് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് ഫോമ ഈ സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നത്.വരുന്ന വേനല്‍ കാലത്ത് മൂന്ന് ബാച്ചുകളിലായി 30 മുതല്‍ 45 വരെ കുട്ടികളെ പങ്കെടുപ്പിക്കുവാനാണ് ഫോമാ ലക്ഷ്യമിടുന്നത്.കേരളത്തിന്റെ ഭൂപ്രകൃതി,തനത് ഭക്ഷണങ്ങള്‍,ആചാരങ്ങള്‍,നാടന്‍ കലാരൂപങ്ങള്‍,ഗ്രാമീണ ജീവിതം,ചരിത്രം എന്നിവയില്‍ തുടങ്ങി ഇന്നാട്ടില്‍ ഇന്നുള്ള വിദ്യാഭ്യാസ സമ്പ്രദായം വരെ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുന്നതാണ് സംരംഭം.രണ്ടാഴ്ച കേരളത്തിലും പിന്നീട് വേണമെങ്കില്‍ ഒരാഴ്ച നോര്‍ത്ത് ഇന്ത്യയിലും ചിലവിടുന്ന രീതിയിലാണ് പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.പദ്ധതി ഫോമായുടെ ചരിത്രത്തില്‍ വലിയൊരു പൊന്‍തൂവലാകുമെന്ന പ്രതീക്ഷയിലും ഉത്സാഹത്തിലുമാണ് അതിന്റെ ഭാരവാഹികള്‍.

ന്യൂജഴ്‌സിയില്‍ നിന്നുള്ള അലക്‌സ് വിളനിലം കോശിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ഐഐഎസ്എസി കേരളത്തില്‍ ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത് ഡോ: സണ്ണി ലൂക്കും, എഡ്യുക്കേഷന്‍ ടൂറിസം വിദഗ്ധയായ സെലിന്‍ ചാരത്തുമാണ്. ഫോമായുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നത് ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പലത്തിങ്കലാണ്.ഇദ്ദേഹത്തിന്റെ വാഷിങ്ടണിലെ വസതിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ പദ്ധതിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് തീരുമാനമായി.അതേ യോഗത്തില്‍ തന്നെ വാഷിങ്ടണില്‍ നിന്നുള്ള തോമസ് ചെന്നിക്കര സ്‌കോളര്‍ഷിപ്പിലേക്കായി 3000 ഡോളര്‍ നല്‍കുകയും ചെയ്തു.ആനന്ദന്‍ നിരവേലാണ് ഫോമായുടെ പ്രസിഡന്റ്.ഷാജി എഡ്വേര്‍ഡ് സെക്രട്ടറിയും ജോയി ആന്തണി ട്രഷററുമാണ്.

INDIANEWS24 NEWJERSEY

 

Leave a Reply