ലാഹോര്‍:നാലായിരം പോലീസുകാരുടെ സംരക്ഷണമാണ് സംബാബ്വേ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയ്ക്കായി അവര്‍ തങ്ങുന്ന ഹോട്ടലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റിന് പോലും ഇല്ലാത്ത ഇത്ര വലിയ സുരക്ഷ എന്തിനാണ് ഒരു ക്രിക്കറ്റ് ടീമിനെന്ന് ചോദിച്ചാല്‍ ഉത്തരം ഇവര്‍ പരമ്പരയ്ക്കെത്തിയിരിക്കുന്നത് പാക്കിസ്ഥാനിലാണ് എന്നാണ്.
ആറ് കൊല്ലത്തിന് ശേഷം ഇവിടെ ഒരു വിദേശ ടീം ക്രിക്കറ്റിനായി എത്തുകയാണിവിടെ.ഭീകരാക്രമണത്തെ തുടര്‍ന്നാണ് ടീമുകള്‍ പാക്കിസ്ഥാനെ ബഹിഷ്കരിച്ചത്.2009ല്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സന്ദര്‍ശിച്ച ബസിന് നേരെ ഭീകരാക്രമണം നടന്നിരുന്നു.ഇതേ തുടര്‍ന്ന് അവര്‍ പരമ്പര നിര്‍ത്തിവച്ച് നാട്ടിലേക്ക് മടങ്ങുകയാണുണ്ടായത്.അതിന് ശേഷം പാകിസ്ഥാന് മത്സരം സംഘടിപ്പിക്കുന്നതില്‍ നിന്നും ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോഴത്തെ പരമ്പരയ്ക്ക് ഔദ്യോഗിക അന്താരാഷ്ട്ര അംപയര്‍മാരെ നല്കാന് സാധിക്കില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.അതിനാല്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നിയമിക്കുന്ന പ്രാദേശിക അംപയര്മാരായിരിക്കും കളി നിയന്ത്രിക്കുക.
രണ്ട് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഈ പരമ്പരയില്‍ ഉള്ളത്.അതേസമയം ഇവിടെ എത്തിചേര്‍ന്നിട്ടുള്ള സംബാബ്വേ താരങ്ങള്‍ക്ക് ആശങ്കകള്‍ വിട്ടുമാറിയിട്ടില്ല.
INDIANEWS24.COM SPORT DESK